ലേബര്‍ കോഡ് പിന്‍വലിക്കണം; സംസ്ഥാനത്ത് പ്രത്യേകനിയമം ആലോചിക്കുമെന്ന് തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി
ലേബര്‍ കോഡ് പിന്‍വലിക്കണം; സംസ്ഥാനത്ത് പ്രത്യേകനിയമം ആലോചിക്കുമെന്ന് തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി
By : സ്വന്തം ലേഖകൻ
Update: 2025-11-27 10:59 GMT
തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശങ്ങള്‍ കവരുന്ന ലേബര്‍ കോഡുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഡിസംബര്‍ 19ന് കേരളത്തില്‍ ലേബര്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. രാജ്യത്തെ വിവിധ തൊഴില്‍വകുപ്പ് മന്ത്രിമാരെയും കേന്ദ്ര ട്രേഡ് യൂണിയനുകളെയും പങ്കെടുപ്പിക്കും.
സംസ്ഥാന വിഷയമായതിനാല്‍ സംസ്ഥാനത്ത് പ്രത്യേകം നിയമം നിര്‍മിക്കുന്നതും ആലോചിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലേബര്‍കോഡുകള്‍ ചര്‍ച്ചചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോ?ഗം ചേര്‍ന്നത്. യോ?ഗത്തില്‍ ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന പ്രമേയം ട്രേഡ് യൂണിയനുകള്‍ പാസാക്കി.