പാഠ്യപദ്ധതി പരിഷ്കരണം; രക്ഷിതാക്കള്‍ക്കും പാഠപുസ്തകങ്ങള്‍; രക്ഷിതാക്കളെ വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇപെടാന്‍ പ്രാപ്തരമാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഇനി രക്ഷിതാക്കള്‍ക്കും പാഠപുസ്തകങ്ങള്‍. ആധുനിക വിദ്യാഭ്യാസ പ്രക്രിയയില്‍ കുട്ടിക്കും അധ്യാപകനും പുറമെ രക്ഷിതാക്കളുടെ സ്ഥാനവും ഏറെ പ്രധാനപ്പെട്ടതാണ്. പൊതുവിദ്യാലയങ്ങളുടെ വികസനത്തിന് പിറ്റിഎകള്‍ വഹിക്കുന്ന പങ്ക് എല്ലാവരും അംഗീകരിച്ച കാര്യമാണ്. അതിനാല്‍ ഈ മേഖലയെ അക്കാദമികമായി ശക്തിപ്പെടുത്തേണ്ടത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ക്ക് ഓറിയന്റേഷന്‍ നല്കാന് തീരുമാനിച്ചിട്ടുണ്ട്. രക്ഷിതാക്കളെ വിദ്യാലയ പ്രവര്‍ത്തനങ്ങളിലേക്ക് സജീവമായി ഇപെടാന്‍ പ്രാപ്തമാക്കുന്നതിന് ഈ വര്‍ഷം പിറ്റിഎകള്ക്കായി ജില്ലാതല, സംസ്ഥാനതല കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതായി മന്ത്രി വ്യക്തമാക്കി.