'തൃശൂരില്‍ കാണ്മാനില്ല പരസ്യം വന്നെന്നു കേട്ടു'; കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ട്രോളി മന്ത്രി വി ശിവന്‍കുട്ടി

'തൃശൂരില്‍ കാണ്മാനില്ല പരസ്യം വന്നെന്നു കേട്ടു'; കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ട്രോളി മന്ത്രി വി ശിവന്‍കുട്ടി

Update: 2025-08-09 08:08 GMT

തിരുവനന്തപുരം: ഒഡീഷയിലും ഛത്തീസ്ഗഡിലും ക്രൈസ്തവ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണത്തില്‍ മൗനം തുടരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 'തൃശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു'- എന്നാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ ട്രോളി ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത രംഗത്തെത്തിയിരുന്നു. ഞങ്ങള്‍ തൃശൂരുകാര്‍ തെരഞ്ഞെടുത്ത് ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പൊലീസില്‍ അറിയിക്കണമോ എന്നാശങ്ക എന്നായിരുന്നു അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അതിന്റെ ചുവട് പിടിച്ചാണ് മന്ത്രിയുടെ കുറിപ്പ്.

കന്യാസ്ത്രീകളെ ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്ത വിഷയത്തിലും ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ നടന്ന ആക്രമണത്തിലും സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും പരോക്ഷ പരിഹാസം.

Tags:    

Similar News