വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായത് ഉമ്മന്‍ചാണ്ടി വിചാരിച്ചതുകൊണ്ടു മാത്രം; ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുമ്പ് പുതുപ്പള്ളിയിലെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി കോവളം എംഎല്‍എ
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായത് ഉമ്മന്‍ചാണ്ടി വിചാരിച്ചതുകൊണ്ടു മാത്രം
കോട്ടയം: വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് നടക്കുന്നതിന് മുന്നോടിയായി കോവളം എം എല്‍ എ എം വിന്‍സെന്റ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തി. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം പുതുപ്പള്ളിയിലെത്തിയത്. കല്ലറ സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി. ചാണ്ടി ഉമ്മന്‍ എം എല്‍ എ അടക്കമുള്ളവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായത് ഉമ്മന്‍ചാണ്ടി വിചാരിച്ചതുകൊണ്ടുമാത്രമാണ്. പദ്ധതി ഉമ്മന്‍ ചാണ്ടിയുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്ന് ജനത്തിന് അറിയാം.
അടിസ്ഥാന സൗകര്യം ഒരുക്കാതെയാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നത്. റോഡ്, റെയില്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടില്ലെന്നും എം എല്‍ എ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.അതേസമയം, തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കാനായി രാവിലെ പത്തരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞത്തെത്തും.
ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഷിപ്പിംഗ് പോര്‍ട്‌സ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, സംസ്ഥാന മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, സജി ചെറിയാന്‍,മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, എം.പിമാരായ ശശിതരൂര്‍, അടൂര്‍ പ്രകാശ്,എ.എ.റഹീം,എം.വിന്‍സെന്റ് എം.എല്‍.എ,അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി,മേയര്‍ ആര്യ രാജേന്ദ്രന്‍, അദാനി പോര്‍ട്‌സ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി തുടങ്ങിയവര്‍ പങ്കെടുക്കും.