പുറത്ത് ശക്തമായ മഴ; പെട്ടെന്ന് വലിയ ശബ്ദം; വീട്ടുകാർ നോക്കിയപ്പോൾ കിണർ മണ്ണിനടിയിൽ; സമീപത്ത് വലിയൊരു ഗർത്തവും; സ്ഥലം അപകട ഭീഷണിയിൽ

Update: 2025-06-19 12:12 GMT

മലപ്പുറം: പുറത്ത് ശക്തമായ മഴ പെയ്യുന്നതിനിടെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കാളികാവ് അരിമണലിലെ തെറ്റത്ത് സുഭാഷിന്റെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഇതോടെ സ്ഥലം അപകട ഭീഷണിയിലായി. ആള്‍മറയും മോട്ടോറും ഉള്‍പ്പെടെ 17 റിങ്ങുകളും മണ്ണിനടിയിലായി. സമീപത്ത് ഉണ്ടായിരുന്ന കല്ലുകളും കിണറ്റില്‍ വീണടിഞ്ഞു. നിലവില്‍ വീടിന്റെ തറയും അപകട ഭീഷണിയിലാണ്.

വലിയ ശബ്ദത്തോടെയാണ് കിണര്‍ ഇടിഞ്ഞത്. വലിയ ഗര്‍ത്തം രൂപപ്പെട്ട് കിണര്‍ താഴ്ന്നു പോയ നിലയിലാണുള്ളത്. കിണറിനോട് ചേര്‍ന്നുള്ള വീടിന്‍റെ നിലനിൽപ്പും വലിയ ഭീഷണിയിലാണ്.

നേരത്തെ മലപ്പുറം ജില്ലയിലെ വാഴക്കാട് കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്ന സംഭവമുണ്ടായി. വാഴക്കാട് മപ്രം സ്വദേശി മുഹമ്മദലിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ശബ്ദം കേട്ടെത്തിയ വീട്ടുകാർ പകർത്തിയ വീഡിയോ സഹിതം പുറത്തു വന്നിരുന്നു.   

Tags:    

Similar News