പുറത്തെ ശബ്ദം കേട്ട് വീട്ടുകാർ നടുങ്ങി; പിന്നാലെ കാഴ്ച കണ്ട് അലറിവിളിച്ചു; കൂറ്റൻ കിണർ പതിയെ പതിയെ ഇടിഞ്ഞു താഴ്ന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!
By : സ്വന്തം ലേഖകൻ
Update: 2025-05-26 13:59 GMT
മലപ്പുറം: പുറത്തെ വൻ ശബ്ദം കേട്ട് വീട്ടുകാർ ഒന്ന് നടുങ്ങി. പിന്നാലെ ആ കാഴ്ച കണ്ട അലറിവിളിച്ചു. വീട്ടുകാരുടെ കൺമുന്നിൽ വെച്ച് തന്നെ കിണർ പതിയെ പതിയെ ഇടിഞ്ഞു താഴ്ന്നു. ശക്തമായ മഴയ്ക്കിടെ ആയിരിന്നു സംഭവം നടന്നത്.
മലപ്പുറം ജില്ലയിലെ വാഴക്കാട് ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നത്. വാഴക്കാട് മപ്രം സ്വദേശി മുഹമ്മദലിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ശബ്ദം കേട്ടെത്തിയ വീട്ടുകാർ പകർത്തിയ വീഡിയോ പുറത്ത്.
വീട്ടുകാർ പറയുന്നത്. രാവിലെ എഴുന്നേറ്റ് മോട്ടോർ ഇട്ടു. കുറേ നേരമായിട്ടും വെള്ളം കയറിയില്ല. തുടർന്ന് ഓഫാക്കി. പോയി നോക്കിയപ്പോൾ കിണറ്റിലെ വെള്ളം ആകെ കലങ്ങിക്കിടക്കുകയായിരുന്നു. എന്തോ ശബ്ദം കേട്ട് വീണ്ടും നോക്കി. നോക്കിനിൽക്കെ കിണർ പതിയെ പതിയെ ഇടിഞ്ഞ് പൂർണമായും താഴ്ന്നുപോയി എന്ന് വീട്ടുകാർ പറയുന്നു.