കാട്ടാന കുത്തിമറിച്ചിട്ട പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം; മരിച്ചത് എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ഥിനി: ബൈക്ക് ഓടിച്ചിരുന്നയാള്‍ക്ക് പരിക്ക്

Update: 2024-12-14 15:54 GMT

കൊച്ചി: കാട്ടാന കുത്തിമറിച്ചിട്ട പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. കോതമംഗലം നീണ്ടപ്പാറയിലാണ് സംഭവം. കോതമംഗലത്തെ എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ഥിനി ആന്‍മേരി(21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അല്‍ത്താഫിന് പരിക്കേറ്റു.

നീണ്ടപ്പാറ ചെമ്പന്‍കുഴിയില്‍ വച്ചായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന കുത്തിമറിച്ചിട്ട പന വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് ആന്‍മേരി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം മാറ്റും. പരിക്കേറ്റ യുവാവ് കോതമംഗലത്തെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലാണ്.

Tags:    

Similar News