വൈദ്യുതി ഉപയോഗിച്ച് വന്യമൃഗങ്ങല്‍ക്ക് കെണിയൊരുക്കുന്നത് നിയമവിരുദ്ധം; കെണിയില്‍പെട്ട് ആരെങ്കിലും കൊല്ലപ്പെട്ടാല്‍ കൊലക്കുറ്റത്തിന് കേസെടുക്കും; വൈദ്യുത കെണിയില്‍പെട്ട് ആളുകള്‍ മരിക്കുന്നത സംഭവം ആവര്‍ത്തിക്കുന്നതില്‍ മുന്നറിയിപ്പുമായി പൊലീസ്
പാലക്കാട്: വൈദ്യുതി ഉപയോഗിച്ച് വന്യമൃഗങ്ങള്‍ക്ക് കെണിയൊരുക്കുന്നത് നിയമവിരുദ്ധമാണെന്ന് പൊലീസ്. ഇത്തരം കെണി ഒരുക്കുന്നവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങളില്‍ ഏതെങ്കിലും വ്യക്തി മരിക്കാന്‍ ഇടയായാല്‍ അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ വൈദ്യുത കെണി ആരുടെ എങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെയോ, വൈദ്യുതി വകുപ്പിനെയോ ഉടനെ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കി.
വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഇത്തരം അനധികൃത വൈദ്യുത കെണികളില്‍ കുടുങ്ങി ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മുന്നറിയിപ്പുമായി പാലക്കാട് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെയും പാലക്കാട് വൈദ്യുത കെണിയില്‍ കുടുങ്ങി അച്ഛനും മകനും മരിച്ചിരുന്നു.
ഇന്നലെ രാത്രി വാളയാര്‍ അട്ടപ്പള്ളത്താണ് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചത്. മാഹാളികാട് സ്വദേശി മോഹനന്‍, മകന്‍ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് വെള്ളം തുറന്നു വിടാന്‍ പോയപ്പോള്‍ പന്നിക്കുവെച്ച കെണിയില്‍നിന്നും ഷോക്കേറ്റതാണ് മരണകാരണം. സംഭവത്തില്‍ വാളയാ4 പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെയും പാലക്കാട് വൈദ്യുതി കെണിയില്‍ കുടുങ്ങി ആളുകള്‍ മരിച്ച സംഭവങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്.