പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; യുവതിക്ക് ദാരുണാന്ത്യം; സംഭവം കോഴിക്കോട്

Update: 2024-12-14 07:22 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ ഉണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. താമരശ്ശേരി പൂനൂര്‍ അവേലം സ്വദേശി പള്ളിത്തായത്ത് ബാസിത്തിന്റെ ഭാര്യ ഷഹാന(23) ആണ് മരിച്ചത്.

ശനിയാഴ്ചയാണ് സംഭവം നടന്നത്. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായതിനാല്‍ ഷഹാനയെ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

പക്ഷെ രാത്രി എട്ടോടെ യുവതി മരണത്തിന് കീഴടങ്ങിയത്. കല്ലിട്ടാക്കില്‍ എടശ്ശേരി സുലൈമാന്റെയും റസിയയുടെയും മകളാണ്. സഹോദരന്‍: ഷഹാന്‍.

Tags:    

Similar News