കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് പാലത്തിന് 500 മീറ്റര്‍ അകലെയായി

Update: 2025-08-30 07:09 GMT

മലപ്പുറം: കൂട്ടിലങ്ങാടി പാലത്തില്‍നിന്ന് പുഴയില്‍ ചാടി യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പെരുവള്ളൂര്‍ ഒളകര സ്വദേശി ദേവി നന്ദ (23) ആണ് മരിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളി രാത്രി 8.45ഓടെ യുവതി പുഴയില്‍ ചാടുന്നത് കണ്ട ബൈക്ക് യാത്രികനാണ് പൊലീസിനെ വിവരം അറിയിച്ചത്. പൈത്തിനിപ്പറമ്പില്‍നിന്ന് ഭാര്യയുമായി ബൈക്കില്‍ വരികയായിരുന്ന യുവാവ് പെണ്‍കുട്ടി പാലത്തിന്റെ കൈവരിയിലിരിക്കുന്നതാണ് കണ്ടത്. ബൈക്ക് നിര്‍ത്തി എന്തിനാണിവിടെ ഇരിക്കുന്നതെന്ന് ചോദിച്ചപ്പോഴേക്കും പെണ്‍കുട്ടി പുഴയിലേക്ക് ചാടിയെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞത്.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം പൊലീസും ഫയര്‍ഫോഴ്‌സും സ്‌കൂബ ഡൈവേഴ്‌സും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. ശനിയാഴ്ച പാലത്തില്‍ നിന്ന് 500 മീറ്റര്‍ അകലെ പുഴയുടെ അരികില്‍ കുറ്റിച്ചെടിയില്‍ തടഞ്ഞു നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News