കാസര്‍കോട്ട് ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കുത്തേറ്റ് യുവതി ആശുപത്രിയില്‍; ആക്രമണം സുഹൃത്ത് ശല്യപ്പെടുത്തുന്നുവെന്ന പോലീസില്‍ പരാതി നല്‍കിയ വൈരാഗ്യത്തില്‍

കാസര്‍കോട്ട് ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കുത്തേറ്റ് യുവതി ആശുപത്രിയില്‍

Update: 2025-09-09 06:09 GMT

അഡൂര്‍(കാസര്‍കോട്): ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കുത്തേറ്റ് യുവതി ആശുപത്രിയില്‍. അഡൂര്‍ കുറത്തിമൂല സ്വദേശി രേഖയെ (27)യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ണാടകയിലെ മണ്ടക്കോല്‍ കന്യാന സ്വദേശി പ്രതാപാണ് കുത്തിയതെന്ന് യുവതി പോലീസിന് മൊഴി നല്‍കി.

മണ്ടക്കോല്‍ സ്വദേശിയായ ഭര്‍ത്താവില്‍നിന്നുള്ള വിവാഹമോചനത്തിന് രേഖ കേസ് നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്ത് കൂടിയായ പ്രതാപ് നിരന്തരം ശല്യംചെയ്യുന്നെന്ന് കാണിച്ച് യുവതി വനിതാസെല്ലിലും ആദൂര്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. സ്റ്റേഷനില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഇനി ശല്യംചെയ്യില്ലെന്ന് ഇയാള്‍ ഉറപ്പുനല്‍കിയതുമാണെന്ന് രേഖയുടെ സഹോദരന്‍ രമണ്ണ പറഞ്ഞു.

എന്നാല്‍ തിങ്കളാഴ്ച വൈകിട്ട് അഡൂര്‍ ലോട്ടറി സ്റ്റാളില്‍നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകവെ വഴിയില്‍ കാത്തുനിന്ന പ്രതാപ് കഠാരയുപയോഗിച്ച് രേഖയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്.

Tags:    

Similar News