കഴിഞ്ഞ ഏഴ് വർഷമായി ദുബായിലെ ഒരു കമ്പനിയിൽ ജോലി; ഉറങ്ങുന്നതിനിടെ പെട്ടെന്ന് നെഞ്ചുവേദന; ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുവാവ് മരിച്ചു

Update: 2026-02-06 11:09 GMT

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം തിരൂർ സ്വദേശിയായ പ്രവാസി മലയാളി യുവാവ് മരിച്ചു. പുറത്തൂർ മുട്ടനൂർ സ്വദേശി ചെറിയാക്ക വളപ്പിൽ പരേതനായ മജീദിന്‍റെ മകൻ മുഹമ്മദ്‌ മുസ്തഫ (31) ആണ് വ്യാഴാഴ്ച പുലർച്ചെ അന്തരിച്ചത്. താമസസ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ റാക് സെയ്ഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ഏഴ് വർഷമായി ദുബൈ കേന്ദ്രമായുള്ള അൽ ഗുർഗ് കമ്പനിയിൽ മർച്ചന്‍റൈസറായി ജോലി ചെയ്ത് വരികയായിരുന്നു മുഹമ്മദ്‌ മുസ്തഫ. ഇതിനുമുമ്പ് രണ്ടു വർഷം ഖത്തറിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇരിങ്ങാവൂർ സ്വദേശിനി ഷഹനയാണ് ഭാര്യ. നാലു മാസം പ്രായമുള്ള ഒരു മകനുണ്ട്. സക്കീനയാണ് മുസ്തഫയുടെ മാതാവ്. മുക്താർ (ദുബൈ), മുഫീദ എന്നിവർ സഹോദരങ്ങളാണ്. മുഹമ്മദ്‌ മുസ്തഫയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണ്.

Tags:    

Similar News