ക്രിസ്തുമസിനെ വരവേൽക്കാൻ നക്ഷത്രം തൂക്കുന്നതിനിടെ അപകടം; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം ഇടുക്കിയിൽ
By : സ്വന്തം ലേഖകൻ
Update: 2024-12-05 17:32 GMT
ഇടുക്കി: ക്രിസ്തുമസിനെ വരവേൽക്കാൻ നക്ഷത്രം തൂക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. കരിമണ്ണൂർ സ്വദേശി കമ്പിപാലം കൈപ്പിള്ളി സാജുവാണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്.
കമ്പിപ്പാലം ക്ലബ്ബിന് മുൻപിൽ നക്ഷത്രം തൂക്കുന്നതിനിടെയാണ് യുവാവിന് വൈദ്യുതാഘാതമേറ്റത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാജുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.