ആൺസുഹൃത്ത് ബന്ധത്തിൽ നിന്ന് പിൻവാങ്ങിയതിൽ വിഷമം; പിന്നാലെ ബെല്‍റ്റ് കഴുത്തിൽ കുരുക്കി യുവാവിന്റെ ആത്മഹത്യാശ്രമം; സംഭവം കടവന്ത്ര പോലീസ് സ്റ്റേഷനിൽ
കൊച്ചി: തന്റെ ആൺസുഹൃത്ത് ബന്ധത്തിൽ നിന്നും പിൻവാങ്ങിയതിന്റെ വിഷമത്തിൽ യുവാവ് പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ചാണ് കോഴിക്കോട് സ്വദേശിയായ അഭിനന്ദ് ജീവനൊടുക്കാൻ ശ്രമിച്ചത്.
ബെല്‍റ്റ് കഴുത്തിൽ കുരുക്കിയാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. ഉടനെ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ യുവാവിന്‍റെ ആത്മഹത്യാശ്രമം തടഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് പോലീസ് പറഞ്ഞു.
എറണാകുളം പള്ളുരുത്തി സ്വദേശിയായ യുവാവുമായി കോഴിക്കോട് സ്വദേശിയായ യുവാവ് ഒന്നരവര്‍ഷമായി റിലേഷൻഷിപ്പിലായിരുന്നു . പക്ഷെ, അടുത്തിടെ പള്ളുരുത്തി സ്വദേശിയായ യുവാവ് ബന്ധത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്റ്റേഷനിൽ പരാതിയുമായി എത്തിയ യുവാവ് ശുചിമുറിയിൽ പോയി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.