സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടി; യുവാവ് അറസ്റ്റില്‍
സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടി; യുവാവ് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2024-10-25 01:30 GMT
നെടുങ്കണ്ടം: സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്തു നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ പുളിങ്കുന്ന് സ്വദേശി അരുണ്‍ മണിയന് (34) ആണ് നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത്, മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവില്‍ നിന്ന് ഇയാള്‍ 4.5 ലക്ഷം രൂപ വാങ്ങിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലിയോ പണമോ ലഭിക്കാത്തതിനെത്തുടര്‍ന്നു പരാതി നല്‍കുകയായിരുന്നു. എസ്ഐ ടി.എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലാണു കസ്റ്റഡിയിലെടുത്തത്.
സിംഗപ്പൂര്‍, ജോലി, നാലര ലക്ഷം രൂപ, യുവാവ് അറസ്റ്റ്. job fraud