യുവതി തനിക്കൊപ്പം താസമസിക്കണം; ബേക്കറി ജീവനക്കാരിയെ കടന്ന് പിടിച്ച് യുവാവിന്റെ ഭീഷണി; യുവാവ് പിടിയില്‍

Update: 2024-12-23 06:26 GMT

നെടുമങ്ങാട്: തിരുവനന്തപുരത്ത് ബേക്കറി ജീവനക്കാരിലെ കടന്ന് പിടിച്ച യുവാവ് അറസ്റ്റില്‍. ബേക്കറി ജീവനക്കാരി താമസിക്കണം എന്ന് പറഞ്ഞായിരുന്നു അതിക്രമം. ആറ്റിന്‍പുറം സ്വദേശി ഷിജുവാണ് പിടിയിലായത്. ഈ മാസം പന്ത്രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയെ ബേക്കറിയിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.

യുവതി തനിക്കൊപ്പം താമസിക്കാന്‍ വന്നില്ലെങ്കില്‍ വീട്ടമ്മയെയും ഭര്‍ത്താവിനെയും കൊല്ലുമെന്നായിരുന്നു ഷിജുവിന്റെ ഭീഷണി. തുടര്‍ന്ന് ഇയാള്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് ഇയാള്‍ ബേക്കറിയില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്നാണ് വീട്ടമ്മ നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്തതോടെ ഷിജു ഒളിവില്‍ പോയി.

അന്വേഷണത്തിനൊടുവില്‍ പനവൂരിലെ വനപ്രദേശത്തുള്ള ഒരു വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം രാവിലെയാണ് ഷിജുവിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഷിജുവിന്റെ സുഹൃത്തിന്റേതാണ് ഈ വീട്. ഇയാള്‍ ഇവിടെ താമസിക്കുന്ന വിവരം സുഹൃത്തിന് പോലും അറിവുണ്ടായിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ ഷിജുവിനെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News