യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; കണ്ണൂരില്‍ പോലീസുമായി തെരുവ് യുദ്ധം; ജലപീരങ്കി പ്രയോഗിച്ചു

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; കണ്ണൂരില്‍ പോലീസുമായി തെരുവ് യുദ്ധം

Update: 2025-07-05 15:49 GMT

കണ്ണൂര്‍: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ ഡിഎംഒ ഓഫീസ് മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ശനിയാഴ്ച്ച രാവിലെ 11 ന് കണ്ണൂര്‍ വനിത കോളേജ് പരിസരത്ത് നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ കടന്നു വന്ന മാര്‍ച്ച് പൊലീസ് ഡി എം ഒ ഓഫീസ് കവാടത്തില്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘര്‍ഷമുണ്ടായി.

പൊലിസ് നിരവധി തവണ ജലാപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞു പോകാന്‍ പ്രവര്‍ത്തകര്‍ കൂട്ടാക്കിയില്ല.

ഇതിനിടയില്‍ ആറോളം പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടന്ന് ഓഫീസ് പരിസരത്തേക്ക് ഓടി കയറി പിന്നീട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ദേശീയ പാത ഉപരോധിച്ചു.

പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വിജില്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട്, മുഹ്‌സിന്‍ കാതിയോട്, ഫര്‍സിന്‍ മജീദ്, റിന്‍സ് മാനുവല്‍ സുധീഷ് വെള്ളച്ചാല്‍, മഹിത മോഹന്‍, അശ്വിന്‍ സുധകര്‍, മിഥുന്‍ മാറോളി, അക്ഷയ് പറവൂര്‍,ജീന ഷൈജു, ശ്രുതി റിജേഷ്, പ്രിനില്‍ മധുക്കോത്ത്, രാഹുല്‍ മെക്കിലേരി, വരുണ്‍ എം കെ, പ്രീന്‍സ് പി ജോര്‍ജ്, ജിതിന്‍ കൊളപ്പ, അമല്‍ കുറ്റിയാറ്റൂര്‍,നിധിന്‍ നടുവനാട്, റിജിന്‍ രാജ് എന്നിവര്‍ സംസാരിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് യുവതി മരിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ ഡിഎംഒ ഓഫീസ് മാര്‍ച്ചില്‍ അകാരണമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് മര്‍ദ്ധിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പൊലിസ് മര്‍ദ്ദനത്തില്‍ വനിത പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ് പ്രജീഷ് കൃഷ്ണന്റെ തല പൊട്ടി ചോര വന്നു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പോലീസ് ബലം പ്രയോഗിച്ചതും, ആക്രമിച്ചതെന്നും വിജില്‍ മോഹനന്‍ ആരോപിച്ചു.

Tags:    

Similar News