ദിവ്യ പൊലീസില്‍ കീഴടങ്ങുമോ? അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമെന്ന് എം വി ഗോവിന്ദന്‍; ദിവ്യക്ക് സിപിഎം നിര്‍ദ്ദേശം ഒന്നും നല്‍കില്ലെന്നും എം വി ഗോവിന്ദന്‍
ദിവ്യക്ക് സിപിഎം നിര്‍ദ്ദേശം ഒന്നും നല്‍കില്ലെന്ന് എം വി ഗോവിന്ദന്‍
Update: 2024-10-29 07:19 GMT
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യക്ക് സിപിഎം നിര്‍ദ്ദേശമൊന്നും നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ദിവ്യ പൊലീസില്‍ കീഴടങ്ങുമോയെന്ന ചോദ്യത്തോട് അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമല്ലേയെന്നും അദ്ദേഹം മറുപടി പറഞ്ഞു.
ദിവ്യക്ക് പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷണമൊരുക്കില്ല. സര്‍ക്കാര്‍ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ഗോവിന്ദന്‍ തെറ്റ് ചെയ്തവര്‍ നിയമത്തിന് കീഴ്‌പ്പെടണമല്ലോയെന്നും പ്രതികരിച്ചു. കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.