വീടിന്റെ അലമാരയിലെ ലോക്കറില്‍ ഐസ്‌ക്രീം ഡപ്പയില്‍ വില്‍പ്പനയ്ക്കായി എം ഡി എം എ; രാസലഹരി വില്‍പ്പന നടത്തിയ ദമ്പതികള്‍ പിടിയില്‍

രാസലഹരി വില്‍പ്പന നടത്തിയ ദമ്പതികള്‍ പിടിയില്‍

Update: 2024-11-18 13:34 GMT

കൊച്ചി: രാസ ലഹരി വില്‍പ്പന നടത്തിയ ദമ്പതികള്‍ പൊലീസ് പിടിയില്‍. തോപ്പുംപ്പടി, മുണ്ടംവേലി പുന്നക്കല്‍ വീട്ടില്‍ ഫ്രാന്‍സിസ് സേവ്യര്‍ (34), ഭാര്യ മരിയ ടീസ്മ എന്നിവരെയാണ് രാസലഹരിയുമായി തോപ്പുംപടി പോലീസ് പിടികൂടിയത്.

മരിയ ടീസ്മ താമസിച്ചു വരുന്ന മുണ്ടംവേലിയിലുള്ള കളിപ്പറമ്പില്‍ വീടിന്റെ അലമാരയിലെ ലോക്കറിനുള്ളില്‍ ഐസ്‌ക്രീം ഡപ്പയില്‍ സിപ്പ് ലോക്ക് കവറില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള 20.01 ഗ്രാം രാസ ലഹരി പദാര്‍ത്ഥമാണ് (MDMA) പോലീസ് പിടിച്ചെടുത്തത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സുദര്‍ശന്‍, ഐപിഎസി ന്റെ നിര്‍ദ്ദേശാനുസരണം തോപ്പുംപടി പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ജിന്‍സണ്‍ ഡൊമിനിക്, ഗ്രേഡ എസ്‌ഐ സിനിലാല്‍, എഎസ്‌ഐ റംലു, സീനിയര്‍ സിവില്‍ പോലീസ് ഉഗ്യോഗസ്ഥരായ സുധീഷ്. പ്രശാന്ഥ്, ജോബി ജെ വര്‍ക്കി, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ രജീഷ്, ബിബിന്‍ മോന്‍, ജോര്‍ജ് സാംസണ്‍, ഓസ്റ്റിന്‍ തമ്പി എന്നിവര്‌ഴ ചേര്‍ന്ന് മുണ്ടംവേലിയിലുള്ള മരിയ ടീസ്മ താമസിച്ചു വരുന്ന വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് രാസ ലഹരി (MDMA) കണ്ടെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Tags:    

Similar News