വയോധികയെ വീടുകയറി ആക്രമിച്ച് സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍; രണ്ടാം ഭര്‍ത്താവിനായി തെരച്ചില്‍ തുടരുന്നു

വയോധികയെ വീടുകയറി ആക്രമിച്ച് സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

Update: 2024-11-18 17:52 GMT

അടൂര്‍: തനിച്ചു താമസിക്കുന്ന വയോധികയെ വീട് കയറി അക്രമിച്ച ശേഷം ശരീരത്തില്‍ കിടന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ യുവതി അറസ്റ്റില്‍. രണ്ടാം ഭര്‍ത്താവിനെ പോലീസ് തെരയുന്നു. പുനലൂര്‍ തെന്‍മല ഉറുകുന്ന് മനീഷാ ഭവനില്‍ രഞ്ജിനി(32)യെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

രഞ്ജിനിക്കൊപ്പം താമസിച്ചിരുന്ന രണ്ടാം ഭര്‍ത്താവിനെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. നവംബര്‍ 13-ന് പുതുശ്ശേരി ഭാഗം ലതാ മന്ദിരത്തില്‍ നളിനി(80)യെയാണ് വീടുകയറി ആക്രമിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്. രണ്ടു പേരാണ് വീട്ടില്‍ അതിക്രമിച്ചു കയറിയത് എന്നാണ് നളിനി പോലീസിന്നോട് പറഞ്ഞത്.

ഇവരെ മര്‍ദ്ദിച്ച് അവശയാക്കിയായിരുന്നു ആഭരണങ്ങള്‍ കവര്‍ന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വയോധികയുടെ വീടിനു സമീപത്തുള്ള ഒരു വീട്ടില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഈ ഫോണില്‍ നിന്നും രഞ്ജിനിയുടെ മൊബൈലിലേക്ക് ഒരു കോള്‍ പോയതായി പോലീസ് കണ്ടെത്തി.

ഇതോടെ രഞ്ജിനിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ഒപ്പം താമസിച്ചയാള്‍ കുറച്ച് സ്വര്‍ണ്ണം കൊണ്ടുവന്നതായി പോലീസിനോട് പറഞ്ഞു.ഈ സ്വര്‍ണം പിന്നീട് പുനലൂരിലുള്ള ഒരു സ്വര്‍ണക്കടയില്‍ കൊണ്ടുപോയി വിറ്റതായും പോലീസ് കണ്ടെത്തി. സ്വര്‍ണം വിറ്റ വകയില്‍ സൈക്കിള്‍, തുണികള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ ഇവര്‍ വാങ്ങിയതായും പോലീസ് പറഞ്ഞു.

Tags:    

Similar News