മരച്ചില്ല ഒടിഞ്ഞുവീണ് തലയ്ക്ക് പരിക്കേറ്റ അയ്യപ്പഭക്തനെ ഉടനടി ആശുപത്രിയിലെത്തിച്ച് പോലീസ്
മരച്ചില്ല ഒടിഞ്ഞുവീണ് തലയ്ക്ക് പരിക്കേറ്റ അയ്യപ്പഭക്തനെ ഉടനടി ആശുപത്രിയിലെത്തിച്ച് പോലീസ്
ശബരിമല, മരച്ചില്ല, ഒടിയല്‍, അയ്യപ്പഭക്തന്‍, ആശുപത്രി
ശബരിമല, മരച്ചില്ല, ഒടിയല്‍, അയ്യപ്പഭക്തന്‍, ആശുപത്രി
പത്തനംതിട്ട : ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍, മരച്ചില്ല ഒടിഞ്ഞു തലയില്‍ വീണു പരിക്കേറ്റ അയ്യപ്പഭക്തനെ ഉടനടി ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കി പോലീസ്. കര്‍ണാടക മാണ്ട്യ പാണ്ഡവപുരയില്‍ നിന്നെത്തിയ സഞ്ജു (29)നാണ് ചുക്കുവെള്ള പുരയ്ക്കും പാറമടയ്ക്കുമിടയിലെ വളവിലെത്തിയപ്പോള്‍ മരത്തിന്റെ കമ്പ് ഒടിഞ്ഞു തലയില്‍ പതിച്ച് ഗുരുതരമായ പറിക്കുപറ്റിയത്. ഇന്ന് വൈകിട്ട് നാലരക്കാണ് സംഭവം.
വിവരമറിഞ്ഞു പാഞ്ഞെത്തിയ പോലീസ്, സന്നിധാനം ആശുപത്രിയില്‍ അറിയിച്ച് ആംബുലന്‍സ് വരുത്തിച്ചു. അതില്‍ പമ്പ ജനറല്‍ ആശുപത്രിയില്‍ 4.50 ന് എത്തിക്കുകയായിരുന്നു. ഇടതുചെവിയില്‍ നിന്നും തലപൊട്ടിയ മുറിവില്‍ നിന്നും രക്തം വരുന്ന സ്ഥിതിയിലെത്തിച്ച സഞ്ജുവിന് ഡോക്ടര്‍മാരുടെ സംഘം അടിയന്തിര ശുശ്രൂഷ ലഭ്യമാക്കി. സര്‍ജന്‍, അനേസ്‌തെറ്റിസ്‌റ് തുടങ്ങിയവരുടെ സേവനം ഉറപ്പാക്കി. മുറിവ് വച്ചുകെട്ടിയശേഷം പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എല്ലാ സൗകര്യവുമുള്ള അതേ ആംബുലന്‍സില്‍ മാറ്റുകയായിരുന്നു.