മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച ആന്ധ്രാ സ്വദേശിയെ സന്നിധാനം പോലീസ് പിടികൂടി
മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച ആന്ധ്രാ സ്വദേശിയെ സന്നിധാനം പോലീസ് പിടികൂടി
By : സ്വന്തം ലേഖകൻ
Update: 2024-11-26 16:06 GMT
ശബരിമല: ദര്‍ശനത്തിനെത്തിയ എറണാകുളം സ്വദേശികളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച ആന്ധ്രാ സ്വദേശിയെ സന്നിധാനം പോലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പഭക്തര്‍ വിരിവച്ചിരുന്ന മാളികപ്പുറം അന്നദാനം മണ്ഡപത്തിന് മുകളിലുള്ള വിരിയില്‍ വച്ച് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് ഫോണുകള്‍ മോഷ്ടിക്കപ്പെട്ടത്.
ആന്ധ്രാപ്രദേശ് വിജയനഗര്‍ വി ടി സി ബല്ലങ്കി പി.ഒയില്‍ യപാല പി എസ് പരിധിയില്വീട്ടു നമ്പര്‍ 008 ല്‍, കണിപ്പള്ളി രാംബാബുവിന്റെ മകന് കണിപ്പള്ളി ശിവ(21) യാണ് രാവിലെ ആറു മണിയോടെ പിടികൂടിയത്. ഫോണുകള്‍ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.