തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതിവര്‍ഷ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് കുതിപ്പ്; 18.52 ശതമാനം വര്‍ദ്ധന
തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതിവര്‍ഷ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് കുതിപ്പ്
തിരുവനന്തപുരം: പ്രതിവര്‍ഷ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ 49.17 ലക്ഷം പേര്‍ തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തു. 2023 ഇതേ കാലയളവില്‍ 41.48 ലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം. വര്‍ധന- 18.52%. 2022-ല്‍ 31.11 ലക്ഷമായിരുന്നു ആകെ യാത്രക്കാര്‍.
2024ലെ ആകെ യാത്രക്കാരില്‍ 26.4 ലക്ഷം പേര്‍ ഇന്ത്യന്‍ നഗരങ്ങളിലേക്കും 22.7 ലക്ഷം പേര്‍ വിദേശനഗരങ്ങളിലേക്കുമാണ് യാത്ര ചെയ്തത്.
എയര്‍ ട്രാഫിക് മൂവ്‌മെന്റുകളുടെ (എടിഎം) 28306 ഇല്‍ നിന്ന് 32324 ആയി ഉയര്‍ന്നു- 14.19% വര്‍ധന.
ഇന്ത്യന്‍ നഗരങ്ങളില്‍ ബെംഗളുരു, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും വിദേശ നഗരങ്ങളില്‍ അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേക്കുമാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, എയര്‍ അറേബ്യ എന്നീ എയര്‍ലൈനുകളാണ് കൂടുതല്‍ സര്‍വീസുകള്‍ നടത്തിയത്.
നിലവില്‍ പ്രതിദിനം ശരാശരി 100 സര്‍വീസുകള്‍ വഴി 15000നു മുകളില്‍ യാത്രക്കാരാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നത്. 11 ഇന്ത്യന്‍ നഗരങ്ങളിലേക്കും 14 വിദേശനഗരങ്ങളിലേക്കും തിരുവനന്തപുരത്തു നിന്ന് സര്‍വീസുകളുണ്ട്.
പ്രതിമാസ യാത്രക്കാരുടെ ശരാശരി 4 ലക്ഷത്തിനു മുകളില്‍ എത്തി. ഡിസംബറില്‍ മാത്രം യാത്ര ചെയ്തത് 4.52 ലക്ഷം പേരാണ്. ഇതും സര്‍വകാല റെക്കോര്‍ഡ് ആണ്. വിമാനത്താവളം വഴിയുള്ള ആഭ്യന്തര കാര്‍ഗോ നീക്കം 33.3% വര്‍ധിച്ചു 3279 മെട്രിക് ടണ്‍ ആയി.