വയനാട് ദുരന്തത്തെ പ്രധാനമന്ത്രി ഫോട്ടോ ഷൂട്ടിനുള്ള അവസരമാക്കിയെന്ന ആരോപണം ഉന്നയിക്കുന്നവര്‍ ഹൃദയശൂന്യര്‍; കേന്ദ്രസഹായത്തില്‍ ഒരു അവഗണനയും കാണിച്ചിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്
വയനാട് ദുരന്തം: കേന്ദ്രസഹായത്തില്‍ അവഗണന കാണിച്ചിട്ടില്ലെന്ന് നിര്‍മല സീതാരാമന്
Update: 2024-10-14 17:44 GMT
കൊച്ചി: വയനാട് ദുരന്തത്തില്‍ കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട് ഒരവഗണനയും കാണിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. കേരളം നേരിട്ടത് വലിയ പ്രകൃതി ദുരന്തമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കേന്ദ്രം ഒരു അവഗണനയും കാട്ടാറില്ല.
പുത്തുമല ദുരന്തമുണ്ടായപ്പോള്‍ മുതല്‍ പ്രധാനമന്ത്രി നേരിട്ടെത്തിയാണ് കേരളത്തിനുള്ള കരുതല്‍ ഉറപ്പാക്കിയത്. സമാനമായി വയനാട് ദുരന്തമുഖത്തിന് ആവശ്യമായ കേന്ദ്രസഹായം ഉറപ്പാക്കും.
എറണാകുളത്ത് മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. വയനാട് ദുരന്തത്തെ പ്രധാനമന്ത്രി ഫോട്ടോഷൂട്ടിനുള്ള അവസരമാക്കിയെന്ന ആരോപണത്തെയും നിര്‍മല സീതാരാമന് വിമര്‍ശിച്ചു. ആരോപണം ഉന്നയിക്കുന്നവര്‍ ഹൃദയശൂന്യരാണെന്നും അവര്‍ പറഞ്ഞു.