തീര്‍ഥാടക സംഘത്തിനൊപ്പമെത്തിയ ആന്ധ്രാ സ്വദേശിയെ കഞ്ചാവുമായി സന്നിധാനത്ത് പിടികൂടി

തീര്‍ഥാടക സംഘത്തിനൊപ്പമെത്തിയ ആന്ധ്രാ സ്വദേശിയെ കഞ്ചാവുമായി സന്നിധാനത്ത് പിടികൂടി

Update: 2024-12-09 15:33 GMT

ശബരിമല: സന്നിധാനത്ത് നടപ്പന്തലില്‍ പോലീസിന്റെ ബോംബ് ഡീറ്റെക്ഷന്‍ സംഘത്തിന്റെ പരിശോധനയില്‍ ആന്ധ്രാ സ്വദേശിയുടെ ബാഗില്‍ നിന്നും 27 ഗ്രാം കഞ്ചാവ് കണ്ടെത്തി. നെല്ലൂര്‍ ശ്രീരാമലു ശ്രീപോട്ടി ബുജ ബുജ നെല്ലൂര്‍ ഭാഗത് സിംഗ് കോളനിയില്‍ ഗോല്ല സന്ദീപ് കുമാര്‍ (28) ആണ് പിടിയിലായത്. ഞായര്‍ രാത്രി എട്ടേമുക്കാലോടെയാണ് സംഭവം.

സാധാരണ നടക്കുന്ന സ്‌കാനര്‍ പരിശോധനയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ബാഗ് തുറന്ന് വിശദമായി പരിശോധിച്ചപ്പോള്‍ അറയ്ക്കുള്ളില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി. സന്നിധാനം എസ്.എച്ച്.ഓ അനൂപ് ചന്ദ്രന്‍ തുടര്‍നടപടികള്‍ കൈക്കൊണ്ടു. ബാഗിനുള്ളില്‍ തെലുങ്ക് ദിനപ്പത്രത്തില്‍ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News