അയ്യപ്പ സ്വാമിയുടെ ചിത്രമുളള സ്വര്‍ണ ലോക്കറ്റ് ഇറക്കും മുമ്പ് നിയമവശം പരിശോധിക്കും; താല്‍പര്യപത്രം ക്ഷണിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം
അയ്യപ്പ സ്വാമിയുടെ ചിത്രമുളള സ്വര്‍ണ ലോക്കറ്റ് ഇറക്കും മുമ്പ് നിയമവശം പരിശോധിക്കും
Update: 2024-12-11 17:57 GMT
സന്നിധാനം: ശബരിമല അയ്യപ്പ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ ലോക്കറ്റ് വിപണിയില്‍ ഇറക്കുന്നതിനു താല്‍പര്യപത്രം ക്ഷണിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. ഇതിനു മുന്നോടിയായി നിയമവശങ്ങള്‍ പരിശോധിക്കും. വന്‍കിട സ്വര്‍ണവ്യാപാര സ്ഥാപനങ്ങള്‍ ഇതിനായി മുന്നോട്ടു വന്നിട്ടുണ്ട്.
ഗുണനിലവാരം ഉറപ്പാക്കി 916 സ്വര്‍ണ ലോക്കറ്റ് പുറത്തിറക്കുന്നതിന്റെ നിയമവശങ്ങള്‍ പഠിച്ചു താല്‍പര്യ പത്രം ക്ഷണിക്കാനാണു പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാര്‍, ജി.സുന്ദരേശന്‍ എന്നിവര്‍ അടങ്ങുന്ന ബോര്‍ഡിന്റെ ധാരണ. ഒരു ഗ്രാം, രണ്ട് ഗ്രാം, 4 ഗ്രാം, 6 ഗ്രാം, 8 ഗ്രാം എന്നീ 5 തരത്തിലുള്ള ലോക്കറ്റ് ഉണ്ടാകും.