ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതോടെ ആശങ്കയോടെ യൂറോപ്യന്‍, അമേരിക്കന്‍ പ്രവാസി മലയളികളും; ഗള്‍ഫ് വഴിയുള്ള കണക്ഷന് ഫ്ളൈറ്റുകള്‍ ബുക്ക് ചെയ്തവരും വെട്ടിലായി; മുന്‍കൂട്ടി പ്ലാന്‍ ചെയ്ത യാത്രകള്‍ മുടങ്ങിയവരും നിരവധി; ഇറാന് മിസൈലുകള്‍ മലയാളികളെ ബാധിക്കുന്ന വിധം
ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതോടെ ആശങ്കയോടെ യൂറോപ്യന്‍
കൊച്ചി: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ പ്രതിസന്ധിയിലായി ഗള്‍ഫ് മേഖലയിലുള്ള നിരവധി മലയാളികളാണ്. കടുത്ത ആശങ്കയാണ് ഇതോടെ ഗള്‍ഫ് മേഖലയിലും ഉടലെടുത്തിരിക്കുന്നത്. ഇതിനിട കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് പുലര്‍ച്ചെയുള്ള പല വിമാനങ്ങളും റദ്ദാക്കിയതോട പ്രവാസികളും പ്രതിസന്ധിയിലാണ്. തിരുവനന്തപുരം, കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. പിന്നീട് വ്യോമപാത തുറന്നെങ്കിലും റദ്ദാക്കിയ പല സര്‍വീസുകളും പുനഃസ്ഥാപിച്ചിട്ടില്ല.
ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രക്കാര്‍ക്ക് പുറമേ യൂറോപ്യന്‍, അമേരിക്കന്‍ പ്രവാസികളും വെട്ടിലായിട്ടുണ്ട്. പലരുടെയും കണക്ഷന് ഫ്ലൈറ്റുകള്‍ ദോഹയും, ദുബായിയും, ഷാര്‍ജയും വഴിയാണ്. ഇതോടെ യുകെയിലെ പ്രവാസികളുടെ അടക്കം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത യാത്രകളും മുടങ്ങിയിരിക്കയാണ്. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നും റദ്ദു ചെയ്ത വിമാനങ്ങളുടെ വിവരങ്ങ്ള് ചുവടെഛ
തിരുവനന്തപുരം വിമാനത്താവളം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 8 വിമാനങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മസ്കറ്റ്, ഷാര്‍ജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും ഖത്തര്‍ എയര്‍വേസിന്റെ ദോഹ വിമാനവും ഇന്‍ഡിഗോയുടെ ഷാര്‍ജ വിമാനവുമാണ് റദ്ദാക്കിയത്. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2-ല്‍ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഡെസ്ക് തുറന്നിട്ടുണ്ട്. യാത്രക്കാരെ സഹായിക്കാന്‍ കൂടുതല്‍ ജീവനക്കാരെ ചുമതലപ്പെടുത്തിയതായും വിമാനത്താവള പ്രതിനിധി മഹേഷ് ഗുപ്തന് അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട് തിരിച്ചുവിളിച്ച ദുബായ്, അബുദാബി, ഷാര്‍ജ വിമാനങ്ങള്‍ ഇന്ന് പുലര്‍ച്ചെ തിരികെ എത്തിയിരുന്നു.
കരിപ്പൂര്‍ വിമാനത്താവളം
കരിപ്പൂരില്‍നിന്ന് 10 വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ന് രാവിലെ 8:15ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈ ദുബായ് വിമാനം റദ്ദാക്കി. 8:50ന് പുറപ്പെടേണ്ടിയിരുന്ന ദോഹ എയര്‍ ഇന്ത്യ എക്സ്പ്രസ്, 9:10ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്, 2:40ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം, 2:50ന് റാസല്‍ഖൈമയിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം, രാത്രി 8:25ന് റിയാദിലേക്ക് യാത്രതിരിക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം, 8:50ന് ദമാമിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയും റദ്ദാക്കിയിട്ടുണ്ട്.
കൊച്ചി വിമാനത്താവളം
കൊച്ചിയില്‍നിന്ന് 17 സര്‍വീസുകളാണ് റദ്ദാക്കിയത്. ചില വിമാനങ്ങള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയുമായിരുന്നു. മുന്‍കരുതല്‍ നടപടിയായി ചില വിമാനങ്ങള്‍ വൈകുകയോ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തേക്കാമെന്ന് സിയാല്‍ അറിയിച്ചു. എല്ലാ യാത്രക്കാരും എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കില്‍ എയര്‍പോര്‍ട്ട് ഡിസ്പ്ലേകള്‍ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പതിവായി പരിശോധിക്കണമെന്നും സിയാല്‍ നിര്‍ദേശിച്ചു. എയര്ലൈനില്നിന്നുള്ള എസ് എം എസ്/ഇമെയില്‍ അലേര്‍ട്ടുകള്‍ അനുസരിച്ച് യാത്രക്കാര്‍ യാത്ര ക്രമീകരിക്കണം.
റദ്ദാക്കിയ കൊച്ചി സര്‍വീസുകള്‍
കൊച്ചി-ദോഹ വിമാനം (AI953 COK-DOH)
കൊച്ചി-ദുബായ് വിമാനം (SG018 COK-DXB)
കൊച്ചി-അബുദാബി (6E1403 COK-AUH)
കൊച്ചി-റാസല്‍ഖൈമ (6E1493 COK-RKT)
കൊച്ചി-മസ്കറ്റ് (6E1271 COK-MCT)
മസ്കറ്റ്-കൊച്ചി (6E1272 MCT-COK)
ബഹ്റൈന്‍-കൊച്ചി-ദമാം (6E1206/055 BAH-COK-DMM)
ദുബായ്-കൊച്ചി (SG017 DXB-COK)
അബുദാബി-കൊച്ചി (6E1404)
എയര്‍ ഇന്ത്യയുടെ കൊച്ചി-ദുബായ് (AI933 COK-DXB)
ദുബായ്-കൊച്ചി (AI934 DXB-COK)
കുവൈറ്റ്-കൊച്ചി (IX494 KWI-COK)
കൊച്ചി-മസ്കറ്റ് (IX441 COK-MCT)
ദോഹ-കൊച്ചി (IX476 DOH-COK)
കൊച്ചി-ദോഹ (IX475 COK-DOH)
മസ്കറ്റ്-കൊച്ചി (IX442 MCT-COK)
കൊച്ചി-കുവൈറ്റ് (IX461 COK-KWI)