മൂന്ന് വര്‍ഷത്തില്‍ 21.6 ലക്ഷം സൈബര്‍ തട്ടിപ്പുകള്‍; 14,570 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ആഭ്യന്തര മന്ത്രാലയം; തൊഴിലില്ലാത്ത ചെറുപ്പക്കാരും വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും ഇരകള്‍: പ്രശ്‌നമാകുന്നത് ഇന്ത്യയിലെ ഡിജിറ്റല്‍ സാമ്പത്തിക വ്യാപാരങ്ങളുടെ സുരക്ഷാ നയ ദൗര്‍ബല്യങ്ങളോ?
ന്യൂഡല്‍ഹി: രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടന്നതായല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. സൈബര്‍ തട്ടിപ്പിന് ഇരയാകുന്നത് കൂടുതലും ചെറുപ്പക്കാര്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21.6 ല ക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ സൈബര്‍ സുരക്ഷാ വീഴ്ചകള്‍ വീണ്ടും ചര്‍ച്ചയായകുകയാണ്. പൊതു-സ്വകാര്യ മേഖലകളിലെ ബഹുഭൂരിപക്ഷ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഈ തട്ടിപ്പ്, ഇന്ത്യയിലെ ഡിജിറ്റല്‍ സാമ്പത്തിക വ്യാപാരങ്ങളുടെ സുരക്ഷാ നയങ്ങളിലെ ദൗര്‍ബല്യങ്ങളെ ചൂണ്ടിക്കാണിക്കുന്നു.
സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2021ല്‍ 1,36,604 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ ഇത് 5,13,334 ആയി. 2023ല്‍ 11,29,519 കേസുകളായി ഉയര്‍ന്നു. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് സൈബര്‍ തട്ടിപ്പിന് കൂടുതല്‍ ഇരയായിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.
ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 4,29,152 മൊബൈല്‍ നമ്പറുകള്‍ ബ്‌ളോക്ക് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ 69,921 മൊബൈല്‍ ഡിവൈസുകള്‍ ലോക്ക് ചെയ്തതായും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് 12,086 മൊബൈല്‍ നമ്പറുകള്‍ നിരീക്ഷണത്തിലാണ്. തട്ടിപ്പ് കേസുകളിലെ വര്‍ധനവ് ചൂണ്ടികാട്ടി വ്യക്തികള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.
ഓണ്‍ലൈന്‍ ഇടപാടുകളും ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ട് വലിയ തുകകളാണ് തട്ടിപ്പ് നടത്തുന്നത്. വ്യാജ ലിങ്കുകള്‍, ഫിഷിംഗ് ഇമെയിലുകള്‍, മെസേജുകളിലൂടെ പാസ്വേഡുകള്‍ ഉള്‍പ്പെടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി, അക്കൗണ്ടുകള്‍ കാലിയാക്കുന്നതായിരുന്നു പ്രധാന രീതികള്‍. യുപിഐ ഇടപാടുകളിലും ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകളിലും വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് പൊതു ഡാറ്റയുടെ പരിപാലനത്തില്‍ കാര്യമായ വീഴ്ചകള്‍ ഉണ്ടായതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണത്തിന്റെ അഭാവവും പെട്ടന്നുള്ള നടപടികള്‍ക്ക് ബാധകമായ സംരക്ഷണ സംവിധാനങ്ങളുടെ കുറവും വലിയ ഇത്തരം തട്ടിപ്പുകള്‍ക്ക് കാരണമാകുന്നു എന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. വ്യാജ ലിങ്കുള്‍, വ്യക്തിഗത വിവരങ്ങള്‍ ഉറപ്പില്ലാത്ത വെബ്സൈറ്റുകളിലോ അപ്ലിക്കേഷനുകളിലോ നല്‍കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക് ലെവല്‍ ഓട്ടന്റിക്കേഷന്‍ ശക്തമാക്കുകയും വേണം.
ഡിജിറ്റല്‍ ഇടപാടുകളിലെ വിശ്വാസം നിലനിര്‍ത്തുന്നതിന് ശക്തമായ നടപടികള്‍ ആവശ്യമാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ സ്വപ്‌നത്തിന് തിരിച്ചടിയായി മാറിയ ഈ തട്ടിപ്പിന്റെ ദൈര്‍ഘ്യമേറിയ പ്രത്യാഘാതങ്ങള്‍, സൈബര്‍ സുരക്ഷയുടെ പ്രാധാന്യത്തെ പുതിയ തലത്തില്‍ കൊണ്ടുപോകും.