സിനിമയിലേക്ക് പണം മുടക്കാനായാണ് അവർ എന്നെ സമീപിച്ചത്; അഞ്ചുകോടി നിക്ഷേപിച്ചാല്‍ പ്രധാനപ്പെട്ട ഒരു റോൾ തരാമെന്ന് പറഞ്ഞു; സൗമ്യമായ സംസാരം; മാന്യമായ പെരുമാറ്റം; എല്ലാം വിശ്വസിപ്പിച്ച് വലയിൽ വീഴ്ത്തി; എന്നെ വഞ്ചിച്ചു; ഇപ്പോൾ നേരെ ഉറങ്ങാൻ കൂടി സാധിക്കുന്നില്ല; താൻ തട്ടിപ്പിനിരയായ കാര്യം തുറന്നുപറഞ്ഞ് മുൻ കേന്ദ്രമന്ത്രിയുടെ മകൾ; അന്വേഷണം തുടങ്ങി!
ദെഹ്റാദൂൺ: താൻ തട്ടിപ്പിനിരയായ കാര്യം തുറന്നുപറഞ്ഞ് മുൻ കേന്ദ്രമന്ത്രിയുടെ മകൾ രംഗത്ത്. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന രമേഷ് പൊഖ്രിയാല്‍ നിഷാങ്കിന്റെ മകളാണ് പരാതിക്കാരിയായ ആരുഷി. സിനിമയുടെ പേരും പറഞ്ഞ് നിര്‍മാതാക്കളായ ദമ്പതിമാര്‍ നാലുകോടി രൂപ വരെ തട്ടിയെടുത്തന്നാണ് നടിയുടെ ആരോപണം. വളരെ സൗമ്യമായ സംസാരവും മാന്യമായ പെരുമാറ്റവുമാണ് അവരുടെ രീതിയെന്നും നടി പറയുന്നു. എല്ലാം വിശ്വസിപ്പിച്ച് ഒടുവിൽ അവർ എന്നെ ചതിച്ചു. ഇപ്പോൾ നേരെ ഉറങ്ങാൻ കൂടി സാധിക്കുന്നില്ല എന്ന് അവർ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങിയെന്നും അറിയിച്ചിട്ടുണ്ട്.
നിര്‍മാതാക്കളായ മന്‍സി, വരുണ്‍ ബഗ്ല എന്നിവര്‍ക്കെതിരേയാണ് നടിയും നിര്‍മാതാവുമായ ആരുഷി നിഷാങ്ക് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന രമേഷ് പൊഖ്രിയാല്‍ നിഷാങ്കിന്റെ മകളാണ് പരാതിക്കാരിയായ ആരുഷി.
നടിയുടെ വാക്കുകൾ, വിക്രാന്ത് മാസി, ഷനായ കപൂര്‍ എന്നിവര്‍ അഭിനയിക്കുന്ന പുതിയ സിനിമയിലേക്ക് പണം മുടക്കാനായാണ് നിര്‍മാതാക്കളായ ദമ്പതിമാര്‍ തന്നെ സമീപിച്ചതെന്നാണ് ആരുഷി പറയുന്നത്. അഞ്ചുകോടി രൂപ സിനിമയ്ക്കായി നിക്ഷേപിച്ചാല്‍ സിനിമയില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരവും 20 ശതമാനം ലാഭവുമായിരുന്നു വാഗ്ദാനം. ലാഭത്തുക മാത്രം ഏകദേശം 15 കോടിയോളം രൂപ വരുമെന്നും ഇവര്‍ നടിയെ വിശ്വസിപ്പിച്ചിരുന്നു. സിനിമയിലെ കഥാപാത്രത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ മുടക്കിയ പണം 15 ശതമാനം പലിശസഹിതം തിരികെ നല്‍കാമെന്നും പറഞ്ഞു.
2024 ഒക്ടോബറില്‍ ഇവരുമായി ധാരണാപത്രം ഒപ്പുവെച്ചു. തുടര്‍ന്ന് പിറ്റേദിവസം തന്നെ രണ്ടുകോടി രൂപ കൈക്കലാക്കി. ഏതാനുംദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പണം വാങ്ങി. ഇങ്ങനെ വിവിധഘട്ടങ്ങളിലായി ഏകദേശം നാലുകോടിയോളം രൂപയാണ് പ്രതികള്‍ വാങ്ങിയതെന്നും പരാതിക്കാരി പറയുന്നു.
എന്നാല്‍, നിര്‍മാതാക്കള്‍ സിനിമയുടെ തിരക്കഥ പോലും അന്തിമമായി തീരുമാനിച്ചിരുന്നില്ലെന്നാണ് ആരുഷിയുടെ ആരോപണം. മാത്രമല്ല, സിനിമയില്‍നിന്ന് തന്നെ ഒഴിവാക്കിയെന്നും തന്റെ കഥാപാത്രം മറ്റൊരു നടിക്ക് നല്‍കിയെന്നും ആരുഷി ആരോപിച്ചു. നിര്‍മാതാക്കളായ ദമ്പതിമാര്‍ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
എന്തായാലും ഇപ്പോൾ ആരുഷിയുടെ പരാതിയില്‍ വഞ്ചനാക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തതായി ദെഹ്‌റാദൂണ്‍ സിറ്റി എസ്.പി. പ്രമോദ് കുമാര്‍ അറിയിച്ചു. പ്രതികളും പരാതിക്കാരിയും ഒപ്പുവെച്ച ധാരണാപത്രം ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും കേസില്‍ തുടർ അന്വേഷണം നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.