എനിക്കെതിരെ ദിലീപും സംഘവും നടത്തുന്ന സൈബര്‍ ആക്രമണവും കൊലവിളിയും ഞാന്‍ ശരിയായിരുന്നു എന്ന് തെളിയിക്കുകയാണ്; 'ഞാന്‍ തളരില്ല, കേരള സമൂഹം ക്രിമിനലുകളുടേതല്ല! ദിലീപ് സംഘത്തിന്റെ സൈബര്‍ 'കൊലവിളി'ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി അഡ്വ. ടി.ബി. മിനി; എട്ട് വര്‍ഷം പ്രതിഫലമില്ലാത്ത പോരാട്ടം; 'ക്വട്ടേഷന്‍ റേപ്പ്' ഡബിള്‍ ക്രൈമെന്നും അഭിഭാഷക
എനിക്കെതിരെ ദിലീപും സംഘവും നടത്തുന്ന സൈബര്‍ ആക്രമണവും കൊലവിളിയും ഞാന്‍ ശരിയായിരുന്നു എന്ന് തെളിയിക്കുകയാണ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനി, സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരേ നടക്കുന്ന സൈബറാക്രമണങ്ങളില്‍ ശക്തമായ മറുപടിയുമായി രംഗത്ത്. ദിലീപും സംഘവും നടത്തുന്ന സൈബര്‍ ആക്രമണവും 'കൊലവിളിയും' താന്‍ സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണെന്ന് അഭിഭാഷക പ്രതികരിച്ചു.
എനിക്കെതിരെ ദിലീപും സംഘവും നടത്തുന്ന സൈബര്‍ ആക്രമണവും കൊലവിളിയും ഞാന്‍ ശരിയായിരുന്നു എന്ന് തെളിയിക്കുകയാണ്. തളരാന്‍ ഉദ്ദേശിക്കുന്നില്ല- ടി ബി മിനി ഫേസ്ബുക്കില്‍ കുറിച്ചു.
തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്നത് അവരുടെ ലക്ഷ്യമാണെന്നും മിനി പറഞ്ഞു. നേരത്തേ, ദിലീപ് റേപ്പ് ചെയ്താല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി പ്രചാരണം നടക്കുന്നതില്‍ സത്യമില്ലെന്ന് വ്യക്തമാക്കി ടി.ബി. മിനി കുറിപ്പ് പങ്കുവെച്ചിരുന്നു. താന്‍ പറഞ്ഞതിലെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് അര്‍മാദിക്കുന്നവരോട് സഹതാപം മതി. 12-ാം തീയതിക്കുശേഷം വിശദീകരിക്കും. ബലാത്സംഗം തന്നെ കുറ്റമാണ്. ക്വട്ടേഷന്‍ കൊടുത്ത് അത് ചെയ്യിക്കുമ്പോള്‍ ഇരട്ട കുറ്റകൃത്യമാണെന്നും അവര്‍ പറഞ്ഞു.
'പ്രിയ കൂട്ടുകാരെ
ചിലയാളുകള്‍ ദിലീപ് റേപ്പ് ചെയ്താല്‍ കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞു എന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്.
അതില്‍ ഒരു സത്യവും ഇല്ല.
ഇയാള്‍ ചെയ്ത തെറ്റിന്റെ ആഴവും അപമാനവും പറഞ്ഞതിന്റെ തുടര്‍ച്ചയായി ആണ് ഞാന്‍ ഇത് ലഃുഹമശി ചെയ്തത് സെന്റന്‍സ് അടര്‍ത്തി എടുത്ത് ആര്‍മാദിക്കുന്നവരോട് സഹതാപം മതി. 12 -ാം തിയ്യതിക്ക് ശേഷം നമ്മള്‍ വിശദീകരിക്കും.
റേപ്പ് തന്നെ ക്രൈം ആണ്. ക്വട്ടേഷന്‍ കൊടുത്ത് ചെയ്യിക്കുമ്പോഴത് ഡബിള്‍ റേപ്പ് ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്. ഞാന്‍ തന്നെയാണ് ആ പെണ്‍കുട്ടി എന്ന് വിചാരിച്ച് നടക്കുന്ന ഒരാളാണ് ഞാന്‍ അതിലപ്പുറം എന്റെ സഹോദരിയാണ് എന്ന് കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കു വേണ്ടി അദ്ധ്വാനിക്കുന്ന എന്നെ അപകീര്‍ത്തി പ്പെടുത്തുക അവരുടെ ലക്ഷ്യം ആണ്. ഞാനതില്‍ കുലുങ്ങില്ല. ക്രിമിനല്‍സിന്റെയല്ല കേരള സമൂഹം'' അഭിഭാഷക മറ്റൊരു പോസ്റ്റില്‍ കുറിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്ക് വേണ്ടി നീണ്ട എട്ട് വര്‍ഷക്കാലമാണ് പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി.ബി. മിനി പോരാടിയത്. ഈ കാലയളവില്‍ ഒരു രൂപ പോലും പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ഇത്തരം കേസുകളില്‍ അതിജീവിതയല്ല, സര്‍ക്കാരാണ് പണം ചെലവഴിക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വക്കാലത്തെടുത്ത സാഹചര്യം
കേരളത്തിലെ അഭിഭാഷകര്‍ അതിജീവിതയ്ക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് താന്‍ ഈ കേസ് ഏറ്റെടുത്തതെന്നും ടി.ബി. മിനി വ്യക്തമാക്കി.
നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ അഡ്വ. ടി.ബി. മിനി മുന്‍പും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പറവൂര്‍ പീഡനക്കേസ്, സൂര്യനെല്ലി കേസ്, പെരുമ്പാവൂര്‍ ജിഷ വധക്കേസ് എന്നിവയിലും അവര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായിരുന്നു.
അതേസമയം, അഡ്വ.ടി.ബി.മിനിയുടെ പോസ്റ്റിന് താഴെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയും, അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റുകളിടുന്നുണ്ട്.
