അതിസുന്ദരിയായി ഇറ്റാലിയന്‍ പ്രധാനമന്ത്രിയെ കണ്ടെപ്പോള്‍ അല്‍ബേനിയന്‍ പ്രധാനമന്ത്രിക്ക് ഇളക്കം! ജോര്‍ജ്ജിയ മെലൂണിയുടെ മുന്നില്‍ മുട്ടുകുത്തി എഡി റാമ; വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ജോര്‍ജ്ജിയ മെലൂണിയുടെ മുന്നില്‍ മുട്ടുകുത്തി എഡി റാമ
ടിറൈന്‍: അല്‍ബേനിയയില്‍ നടക്കുന്ന യൂറോപ്യന്‍ രാഷ്ടതത്തലവന്‍മാരുെട ഉന്നതതല യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ അമ്പരപ്പിച്ച് രാജ്യത്തെ പ്രധാനമന്ത്രി. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലൂണിയുടെ മുന്നില്‍ അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി റാമ മുട്ടുകുത്തി നില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള ദൃശ്യങ്ങളില്‍ ചുവപ്പ് പരവതാനിയിലൂടെ മെലൂണി നടന്നു വരുമ്പോള്‍ കൈയ്യിലുള്ള കുട മാറ്റിവെച്ചതിന് ശേഷം അദ്ദേഹം കൈകള്‍ പ്രാര്‍ത്ഥനയില്‍ എന്ന പോലെ ചേര്‍ത്തു വെച്ച് മുട്ടുകുത്തി നില്‍ക്കുകയാണ്.
തുടര്‍ന്ന് അവരെ അദ്ദേഹം ആലിംഗനം ചെയ്യുകയാണ്. മുന്‍ ബാസ്‌ക്കറ്റ് ബോള്‍ താരമായിരുന്ന എഡി റാമ ആറടി ഏഴിഞ്ച് പൊക്കമുള്ള വ്യക്തിയാണ്. എന്നാല്‍ മെലൂണിയുെട ഉയരം അഞ്ചടി മൂന്നിഞ്ച് മാത്രമാണ്. നേരത്തേയും ചില ചടങ്ങുകളില്‍ പങ്കെടുക്കുന്ന സമയത്ത് എഡിറാമ മെലൂണിയോട് ഇത്തരം ചില തമാശകള്‍ കാട്ടിയിട്ടുണ്ട്. തങ്ങള്‍ രണ്ട് പേരും തമ്മില്‍ ഉയരത്തില്‍ ഉളള വ്യത്യാസം കാരണമായിരിക്കാം അദ്ദേഹം ഇങ്ങനെ പെരുമാറുന്നതെന്നാണ് മെലൂണി തമാശയായി പറയുന്നത്.
എന്റെ ഒപ്പം പൊക്കം വരുത്തുന്നതിന് വേണ്ടിയാണ് എഡിറാമ ഇങ്ങനെ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മെലൂണി അല്‍ബേനിയയില്‍ എത്തിയത്.അതേ സമയം അഞ്ചടി എട്ടിഞ്ച് പൊക്കം
ഉള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍സ്റ്റാമറിന് എഡി റാമ എന്ത് കൊണ്ട് ഈ പരിഗണന നല്‍കിയില്ല എന്നാണ് പലരും ചോദിക്കുന്നത്. തുടര്‍ച്ചയായി നാലാം തവണയാണ് റാമ അല്‍ബേനിയയുടെ പ്രധാനമന്ത്രിയാകുന്നത്. അതിനിടെ കഴിഞ്ഞ ദിവസം റാമയുടെ പ്രസംഗത്തില്‍ അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറിനെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചതായും പരാതി ഉയര്‍ന്നിരുന്നു.
യു.കെയിലെ അനധികൃത കുടിയേറ്റക്കാര്‍ക്കിടയിലെ ക്രിമിനലുകളെ പിടികൂടി പാര്‍പ്പിക്കാന്‍ റുവാണ്ടയിലെ പോലെ തടവറകള്‍ ഒരുക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. റാമയുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വെളിപ്പെടുത്തി. എന്നാല്‍ അല്‍ബേനിയന്‍ പ്രധാനമന്ത്രിയാകട്ടെ ഈ നീക്കത്തെ രൂക്ഷമായ ഭാഷയില്‍ കളിയാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഇറ്റലിയുമായി നേരത്തേ ധാരണയായിട്ടുണ്ടെന്നും റാമ തുറന്നടിച്ചു. മാത്രമല്ല ബ്ര്ിട്ടീഷ് പ്രധാനമന്ത്രിയെ അങ്ങേയറ്റം കളിയാക്കുന്ന ഭാഷയാണ് റാമ ഉപയോഗിച്ചതും.
അല്‍ബേനിയയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതനത്തിന് ശേഷം ഏറ്റവുമധികം കാലം പ്രധാനമന്ത്രി ആയിരിക്കുന്ന വ്യക്തിയാണ് റാമ. പാരീസില്‍ നിന്ന് ചിത്രകല അഭ്യസിച്ച മികച്ച കലാകാരന്‍ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ പ്രതിവര്‍ഷം ഓരു കോടിയോളം വിനോദ സഞ്ചാരികള്‍ എത്തുന്ന രാജ്യമായി മാറിയിരിക്കുകയാണ് അല്‍ബേനിയ.