പ്രവാസി ഭാരതീയ ദിവസില്‍ ഗ്രാമി അവാര്‍ഡ് ജേതാവ് റിക്കി കേജ് ആലപിച്ച സ്വാഗത ഗാനത്തിലെ സംസ്‌കൃത വരികള്‍ എഴുതിയത് ചെങ്ങന്നൂര്‍ പെണ്ണുക്കര സ്വദേശി; ഈ ഗാനം ആഗോള ഭാരതീയരുടെ സ്വത്വ ഗാനമായി മാറുമെന്ന് ആശംസിച്ച പ്രധാനമന്ത്രി; മോദിയുടെ കൈയ്യടി നേടിയ ആനന്ദ് രാജിനെ പരിചയപ്പെടുത്തി സന്ദീപ് വാചസ്പതി

Update: 2025-01-11 07:02 GMT

ചെങ്ങന്നൂര്‍: രാജ്യത്തിന് അഭിമാനമായി മലയാളി കോളേജ് അധ്യാപകന്‍. ഭുവനേശ്വറില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ ഗ്രാമി അവാര്‍ഡ് ജേതാവ് റിക്കി കേജ് ആലപിച്ച സ്വാഗത ഗാനത്തിലെ സംസ്‌കൃത വരികള്‍ എഴുതിയ പന്തളം എന്‍എസ്എസ് കോളേജിലെ സംസ്‌കൃത വിഭാഗം അധ്യാപകന്‍ ആനന്ദരാജ് പ്രധാനമന്ത്രിയുടെ ആശംസ ലഭിച്ചതിലുള്ള സന്തോഷത്തിലാണ്. ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ പോസ്റ്റാണ് ആനന്ദരാജിന്റെ നേട്ടം പുറംലോകത്ത് എത്തിച്ചത്.

ഈ ഗാനം ആഗോള ഭാരതീയരുടെ സ്വത്വ ഗാനമായി മാറുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചത്. ഗാനം തയ്യാറാക്കിയ റിക്കി കേജിനെയും സംഘത്തെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ഈ പ്രശംസാ വീഡിയോയും സന്ദീപ് വാചസ്പതി പങ്കുവച്ചിരുന്നു. ചെങ്ങന്നൂര്‍ പെണ്ണുക്കര സ്വദേശിയായ ആനന്ദരാജ് എം. ജി സര്‍വ്വകലാശാലയില്‍ നിന്ന് മീമാംസയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

അജ്മീര്‍ ദയാനന്ദ ഗുരുകുലത്തില്‍ നിന്നാണ് അദ്ദേഹം വേദാന്തത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയത്. സംഗീത ലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന പുരസ്‌കാരം മൂന്നാം തവണയാണ് കേജ് സ്വന്തമാക്കിയിട്ടുള്ളത്. ഇതോടെ മൂന്ന് ഗ്രാമി പുരസ്‌കാരങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനായി റിക്കി കേജ്.

സന്ദീപ് വാചസ്പതിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

രാജ്യത്തിന് അഭിമാനമായി ഞങ്ങളുടെ സ്വന്തം നാട്ടുകാരന്‍ ആനന്ദരാജ്. കഴിഞ്ഞ ദിവസം ഭുവനേശ്വറില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ ഗ്രാമി അവാര്‍ഡ് ജേതാവ് റിക്കി കേജ് ആലപിച്ച സ്വാഗത ഗാനത്തിലെ സംസ്‌കൃത വരികള്‍ എഴുതിയത് ചെങ്ങന്നൂര്‍ പെണ്ണുക്കര സ്വദേശിയും സഹോദരനുമായ ആനന്ദരാജാണ്. ഈ ഗാനം ആഗോള ഭാരതീയരുടെ സ്വത്വ ഗാനമായി മാറുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചത്. ഗാനം തയ്യാറാക്കിയ റിക്കി കേജിനെയും സംഘത്തെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ഈ അഭിനന്ദനം പ്രിയപ്പെട്ട ആനന്ദ് രാജിനും കൂടിയുള്ളതാണ്. അഭിമാനം ആനന്ദ് ചേട്ടാ... അങ്ങയുടെ കഴിവുകള്‍ നാട് കൂടുതല്‍ ഉപയോഗപ്പെടുത്തട്ടെ എന്ന് ആശംസിക്കുന്നു.

പന്തളം എന്‍എസ്എസ് കോളേജിലെ സംസ്‌കൃത വിഭാഗം അധ്യാപകനായ ആനന്ദരാജ് എം. ജി സര്‍വ്വകലാശാലയില്‍ നിന്ന് മീമാംസയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അജ്മീര്‍ ദയാനന്ദ ഗുരുകുലത്തില്‍ നിന്നാണ് അദ്ദേഹം വേദാന്തത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയത്.


Full View
Tags:    

Similar News