ലോകത്തെ ത്രസിപ്പിച്ച പഴയ ടെന്നീസ് സുന്ദരിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടാത്തതായി ആരുണ്ട്? റഷ്യന്‍ ടെന്നീസ് ഇതിഹാസം അന്ന കുര്ണിക്കോവയെ ആകെ മാറിയ രീതിയില്‍ വീല്‍ ചെയറില്‍ കാണുമ്പോള്‍
റഷ്യന്‍ ടെന്നീസ് ഇതിഹാസം അന്ന കുര്ണിക്കോവയെ ആകെ മാറിയ രീതിയില്‍ വീല്‍ ചെയറില്‍ കാണുമ്പോള്‍
മോസ്ക്കോ: ലോകത്തെ ത്രസിപ്പിച്ച പഴയകാല ടെന്നീസ് സുന്ദരിയായ അന്ന കുര്‍ണിക്കോവയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരും ഞെട്ടിപ്പോകും. ഒരു കാലത്ത് ഗ്ലാമര്‍ കൊണ്ട് ആരാധകരെ ആവേശഭരിതരാക്കിയിരുന്ന അന്ന കഴിഞ്ഞ ദിവസം വീല്‍ച്ചെയറില്‍ കഴിഞ്ഞ ദിവസം എത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് കുര്‍ണിക്കോവ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. 43 കാരിയായ അന്ന കുര്ണിക്കോവയെ രണ്ട് വര്‍ഷമായി പുറത്ത് കാണാനില്ലായിരുന്നു.
റഷ്യന്‍ തലസ്ഥാനമായ മോസ്ക്കോയില്‍ ജനിച്ച കുര്‍ണിക്കോവ ഇപ്പോള്‍ ഭര്‍ത്താവും പ്രശസ്ത സംഗീതജ്ഞനുമായ എന്റികെ ഇഗ്ലെസിയാസിനും കുട്ടികള്‍ക്കും ഒപ്പം അമേരിക്കയിലെ മിയാമിയിലാണ് താമസിക്കുന്നത്. ടെന്നീസില്‍ നിന്ന് വിരമിച്ചതിന് ശേഷവും മോഡിലിംഗ് മേഖലയില്‍ സജീവമായിരുന്ന കുര്‍ണിക്കോവ പല ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും സജീവ സാന്നിധ്യമായിരുന്നു. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ ആരോഗ്യ ബോധവത്ക്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന അവര്‍ നിരവധി സന്നദ്ധ സംഘടനകളുടെ ബ്രാന്‍്ഡ് അംബാസിഡറായും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 2003ലാണ് അവര്‍ ടെന്നീസില്‍ നിന്ന് വിരമിച്ചത്.
ഫ്ളോറിഡയിലെ ബല്ഹാര്ബറിലുള്ള ഒരാഡംബര ഷോപ്പിംഗ് മാളിലാണ് കുര്‍ണിക്കോവ വീല്‍ച്ചെയറില്‍ എത്തിയത്. അവര്‍ കാലില്‍ ഓര്‍ത്തോപീഡിക്ക് ബൂട്ടും ധരിച്ചിരുന്നു. ഒരു പക്ഷെ എതെങ്കിലും അപകടത്തെ തുടര്‍ന്ന് അവരുടെ കാലിന് പരിക്കേറ്റതായിട്ടാണ് ഇപ്പോള്‍ സംശയിക്കപ്പെടുന്നത്. വീല്‍ചെയര്‍ ഉരുട്ടിക്കൊണ്ട് കുര്‍ണിക്കോവയുടെ രണ്ട് പെണ്മക്കളും ഒപ്പം ഉണ്ടായിരുന്നു. കറുത്തനീളന്‍ കോട്ടും സണ്‍ഗ്ലാസുമായിരുന്നു അവര്‍ ധരിച്ചിരുന്നത്.
കുര്‍ണിക്കോവയുടെ ഒരു വിരലില്‍ ബാന്‍ഡേജ്ജ് ഇട്ടതായും ദൃശ്യങ്ങളില്‍ കാണാം. മാര്‍ട്ടിന ഹിങ്കിസുമൊത്ത്് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ അന്ന ഒന്നാമത് എത്തിയിരുന്നു. നടുവേദന ഉള്‍പ്പെടെയുളള പ്രശ്നങ്ങള്‍ കാരണമാണ് അവര്ക്ക്് 21 വയസില്‍ തന്നെ കളിക്കളത്തില്‍ നിന്ന് വിരമിക്കേണ്ടി വന്നത്. 2002 ല്‍ ഏറ്റവും സെക്സിയായ സ്പോര്‍ട്ട്സ് സുന്ദരിയായി ഒരു സര്‍വ്വേയില്‍ ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2010ല്‍ ലോകത്തെ ഏറ്റവും സെക്സിയായ ടെന്നീസ് താരമായും ഇവരെ തെരഞ്ഞെടുത്തിരുന്നു. ടെന്നീസ് സിംഗിള്‍സില്‍ പറയത്തക്ക മികവൊന്നുമില്ലെങ്കിലും ഡബിള്‍സില്‍ കുര്‍ണിക്കോവ കുറെക്കാലം ലോക നമ്പര്‍ വണ്ണായിരുന്നു. പതിനഞ്ചാം വയസില്‍ അന്താരാഷ്ട്ര ടെന്നീസ് വേദിയില്‍ അരങ്ങേറിയപ്പോള്‍ തന്നെ കുര്ണിക്കോവയെ കാമറകള്‍ നോട്ടമിട്ടിരുന്നു. കളിയെക്കാളേറെ വിവാദങ്ങളെയും മോഡലിംഗിനെയും സ്നേഹിച്ച കുര്‍ണിക്കോവ തന്നെയാണ് സ്പോര്‍ട്സ് പ്രേമികളുടെയും സൗന്ദര്യാസ്വാദകരുടെയും ഇഷ്ടഭാജനം. ഏറെ വിവാദങ്ങള്‍ ഇവരുടെ സ്വകാര്യ ജീവിതത്തെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുണ്ട്.