2025 ലെ ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങാനൊരുങ്ങി ആപ്പിള്‍; അവതരിപ്പിക്കുന്ന് അഞ്ച് വലിയ ഡിവൈസുകള്‍; അടുത്ത മാസം കമ്പനി പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്; വിപണിയിലെത്തിക്കുന്നത് ഐഫോണ്‍ എസ്ഇ4 മുതല്‍ മാക്ക് ബുക്ക് എയര്‍ വരെ; ആപ്പിള്‍ പ്രേമികള്‍ പ്രതീക്ഷയില്‍
വര്‍ഷംതോറും പുതിയ സാങ്കേതിക വിസ്മയങ്ങളുമായി മുന്നോട്ട് പോകുന്ന ആപ്പിള്‍, 2025-ലെ ആദ്യ ഉല്‍പന്നങ്ങളായി അഞ്ചു വലിയ ഡിവൈസുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. അടുത്ത മാസം തന്നെ ഈ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുമെന്നാണു റിപ്പോര്‍ട്ടുകള്‍. 2024-ല്‍ ആപ്പിള്‍ ഐഫോണ്‍ 16, വിഷന്‍ പ്രോ ഹെഡ്‌സെറ്റ് എന്നിവ പുറത്തുവിട്ടിരുന്നു. ഇപ്പോഴോ പുതിയതും സാധരണക്കാര്‍ക്ക് പോലും വാങ്ങാന്‍ സാധിക്കുന്ന വില കുറവിലുമായിരിക്കും പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നത്. ഐഫോണ്‍ എസ്ഇ 4, രണ്ട് പുതിയ ഐപാഡുകള്‍, പുതിയ മാക് സീരിസ്, ഒരു എഐ ഉല്‍പ്പന്നം എന്നിവയാണ് ഈ വര്‍ഷം അവതരിപ്പിക്കാന്‍ കമ്പിനി തയ്യാറെടുക്കുന്നത്.
1. ഐഫോണ്‍ എസ്ഇ 4
2022ലാണ് ഐഫോണ്‍ എസ്ഇ 3 പുറത്തിറക്കിയത്. അതിന് ശേഷം മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഐഫോണ്‍ എസ്ഇ4 എന്ന ഫോണ്‍ ഇറക്കുന്നത്. 6.1-ഇഞ്ച് സ്‌ക്രീന്‍ വലിപ്പം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ എസ്ഇ 3-ലുണ്ടായിരുന്ന ഹോം ബട്ടണ്‍ ഈ മോഡലില്‍ കാണില്ല. ഐഫോണ്‍ 13, 14 മോഡലുകളില്‍ കാണുന്ന പോലെ നോച്ചോടുകൂടിയ ഡിസൈനായിരിക്കും ഇതിന്. ഡടആഇ ചാര്‍ജിംഗ് പോര്‍ട്ട്, ആക്ഷന്‍ ബട്ടണ്‍ തുടങ്ങിയവ പുതിയ മോഡലില്‍ ഉള്‍പ്പെടുത്തുമെന്നറിയുന്നു. ഈ മോഡലിന്റെ വില ഏകദേശം 41,000 മുതല്‍ ഏകദേശം 45,000 വരെ ആകാമെന്നാണ് അറിയിപ്പ്. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള സമയങ്ങളില്‍ ഇത് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
2. ഹോംപാഡ്: ആപ്പിളിന്റെ പുതിയ സ്മാര്‍ട്ട് ഹോം ഡിസ്പ്ലേ
ആപ്പിള്‍ സാങ്കേതിക വിദ്യയിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട് ഹോം പദ്ധിതി ഹോം പാഡായിരിക്കും അടുത്തതായി അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ആപ്പിള്‍ 7-ഇഞ്ച് സ്‌ക്രീന്‍ ഉള്ള പുതിയ എഐ അധിഷ്ഠിത വോയ്സ് കമാന്‍ഡ് ഡിസ്പ്ലേ പുറത്തിറക്കാനൊരുങ്ങുകയാണ്. 'ഹോംപാഡ്' എന്ന പേരിലാവാം ഇത് വിപണിയിലെത്തുക. ഒരു വോയ്സ് കമാന്‍ഡിനുപോലും ഇത് സിരിയെ സജീവമാക്കാനും വീഡിയോ കോളുകള്‍ ചെയ്യാനും സഹായിക്കും. 2026-ഓടെ റോബോട്ടിക് കൈയോടുകൂടിയ ഒരു ഹോം ഹബ് ആപ്പിള്‍ അവതരിപ്പിക്കുമെന്നതും റിപ്പോര്‍ട്ടുകളിലുണ്ട്.
3. ഐപാഡ് 11
ആപ്പിള്‍ ആദ്യത്തെ ഐപാഡ് പുറത്തിറക്കിയത് 2010-ലായിരുന്നു. ഇപ്പോള്‍ ഐപാഡ് 11 വിപണിയിലെത്താനൊരുങ്ങുകയാണ്. ഇതില്‍ ആപ്പിള്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയായിരിക്കും ഉപയോഗിക്കുക. 2022-ല്‍ പുറത്തിറങ്ങിയ ഐപാഡ് 10-ലുണ്ടായിരുന്ന 10.9-ഇഞ്ച് ഡിസ്പ്ലേയും ശക്തമായ എ14 ബയോണിക് ചിപ്പ് ഉം കണക്കിലെടുത്ത്, പുതിയ മോഡല്‍ കൂടുതല്‍ മുന്നേറ്റം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ.
4. ഐപാഡ് എയര്‍ (സെവന്‍ത് ജെന്‍)
എം3 ചിപ്പ് ഉപയോഗിച്ച് കൂടുതല്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുന്ന ഐപാഡ് എയര്‍ (7ാം തലമുറ) അടുത്ത് വിപണിയിലെത്തും. പുതിയ മാജിക് കീബോര്‍ഡും ഈ മോഡലിനായി അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
5. മാക് ബുക് എയര്‍(എം4 ചിപ്പ്)
പുതിയ എം4 ചിപ്പ് ഉപയോഗിച്ച് ആപ്പിള്‍ പുതിയ മാക്ബുക്ക് എയര്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. 13-ഇഞ്ചും 15-ഇഞ്ചും വലിപ്പത്തില്‍ ലഭ്യമാകുമെങ്കിലും, ഡിസൈനില്‍ വലിയ മാറ്റമൊന്നുമുണ്ടാകില്ല. മികച്ച പ്രകടനത്തിനും കൂടുതല്‍ ഉപയോഗിക്കാന്‍ സാധിക്കുന്നബാറ്ററിയുമുള്ള പുതിയ മോഡലായിരിക്കും ഇത്.
എഐ സാങ്കേതികവിദ്യയെ കൂടുതല്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഉല്‍പന്നങ്ങളാണ് ആപ്പിള്‍ 2025-ല്‍ അവതരിപ്പിക്കാന്‍ പോകുന്നത്. കൂടാതെ, സ്മാര്‍ട്ട് ഹോം ടെക്‌നോളജി, വൈദ്യുത ഉപകരണങ്ങള്‍, സുരക്ഷിത കണക്ഷന്‍ സംവിധാനങ്ങള്‍ എന്നിവയിലും കമ്പനി ശക്തമായ മുന്നേറ്റം നടത്തുന്നു. അടുത്ത് പുറത്തിറങ്ങുന്ന ഈ ഉല്‍പന്നങ്ങള്‍ ആപ്പിള്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയേകുന്നു. പുതിയ സാങ്കേതിക മുന്നേറ്റങ്ങളോടൊപ്പം, ആപ്പിള്‍ ഉപഭോക്താക്കളുടെ പ്രതീക്ഷ നിറവേറ്റുമോയെന്നത് കണ്ടറിയേണ്ടതാകുന്നു.