ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവറുടെ കൈയ്യില്‍ ആപ്പിളിന്റെ വാച്ചും എയര്‍പോഡും; അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന് സ്വന്തമായി രണ്ട് വീടുകള്‍; വാടകയായി ലഭിക്കുന്നത് മൂന്ന് ലക്ഷം വരെ; ഓട്ടോ ഡ്രൈവറുടെ കഥ കേട്ട് ഞെട്ടി എഞ്ചിനീയറായ യുവാവ്‌; പോസ്റ്റ് വൈറല്‍

Update: 2025-10-06 07:39 GMT

ബെംഗളൂരു: ബെംഗളൂരുവില്‍ ഒരു ഓട്ടോ ഡ്രൈവറുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബെംഗളൂരുവില്‍ എഞ്ചിനീയറായ ആകാശ് ആനന്ദാനി എന്ന യുവാവ് പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആകാശ് യാത്ര ചെയ്ത ഓട്ടോ ഡ്രൈവറുടെ കഥയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഡ്രൈവറുടെ കൈയ്യില്‍ കടക്കുന്ന വാച്ചും ചെവിയില്‍ ഇരിക്കുന്ന ഐഡ് സെറ്റും ആകാശ് ശ്രദ്ധിക്കുന്നത്. നോക്കിയപ്പോള്‍ ആപ്പിള്‍ എന്ന കമ്പിനിയുടെ വാച്ചും എയര്‍പോഡും ആണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഒരു ഓട്ടോക്കാരന്റെ കൈയ്യില്‍ ഇത്രയും വിലയുളള ബ്രാന്‍ഡിന്റെ സാധനങ്ങള്‍ കണ്ടാണ് ആ ഓട്ടോ ഡ്രൈവറോട് ആകാശ് കാര്യങ്ങള്‍ അന്വേഷിക്കുന്നത്. അപ്പോള്‍ ആ ഓട്ടോ ഡ്രൈവര്‍ അദ്ദേഹത്തിന്റെ കഥ പറയുന്നത് കേട്ട് ആകാശ് ഞെട്ടി.

ഓട്ടോ ഡ്രൈവര്‍ കഥ പറഞ്ഞ് തുടങ്ങി. അദ്ദേഹത്തിന് രണ്ട് വീട് ഉണ്ടെന്നും ഒരോ വീടിനും നാല് കോടിക്ക് മുകളില്‍ വില വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കേട്ട് ആകാശ് വീണ്ടും ഞെട്ടി. വീണ്ടും അദ്ദേഹം പറഞ്ഞു. ഈ വീടുകള്‍ അദ്ദേഹം വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇതില്‍ നിന്നും ഏകദേശം രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെ വരുമാനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കൂടാതെ ഓട്ടോ ഡ്രൈവര്‍ ഒരു എഐ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം ചെയ്തിട്ടുണ്ടെന്നും ആ കമ്പിനിയുടെ ഒരു ഓണര്‍ ആണെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

ഇത്രയും വരുമാനം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും ഓട്ടോ ഓടിക്കുന്നത് എന്നതായിരുന്നുആകാശ് അദ്ദേഹത്തോട് ചോദിച്ചത്. ഇത്രയും വരുമാനം ലഭിച്ചിട്ടും ഇപ്പോഴും ഓട്ടോ ഓടിക്കുന്നത് തന്റെ ആദ്യ പ്രെഫഷന്‍ ഇതായതുകൊണ്ടും, ഈ ഓട്ടോ ഓടിച്ചാണ് ഇതെല്ലാം നേടിയതെന്നും അതുകൊണ്ട് ഓട്ടോ ഓടിക്കുന്നത് വിട്ട് കളയാന്‍ തോന്നിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആകാശ് തന്റെ പോസ്റ്റില്‍ എഴുതിയതിങ്ങനെ: ''ബെംഗളൂരു അത്ഭുതങ്ങളാല്‍ നിറഞ്ഞ നഗരം. ഒരു ഓട്ടോ ഡ്രൈവര്‍ക്ക് കോടികള്‍ വിലമതിക്കുന്ന വീടുകളും, വാടക വരുമാനവുമുണ്ട്. അതിനൊപ്പം, ടെക് ലോകത്തും അദ്ദേഹത്തിന് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.''

വീഡിയോ പ്രചരിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ചിലര്‍ ഡ്രൈവറുടെ പരിശ്രമത്തെയും ധൈര്യത്തെയും പ്രശംസിക്കുമ്പോള്‍, ചിലര്‍ ഇതെല്ലാം വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും അഭിപ്രായപ്പെടുന്നു.


Tags:    

Similar News