ഈ വര്‍ഷം അന്യഗ്രഹജീവികള്‍ ഭൂമിയുമായി സമ്പര്‍ക്കം പുലര്‍ത്തും! ബാബ വാംഗയുടെയും ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമിയുടെയും പ്രചവനം സത്യമാകുമോ? പ്രവചനത്തോടെ ശാസ്ത്രലോകത്തെ വാര്‍ത്താ കൗതുകങ്ങള്‍ക്ക് കാതോര്‍ത്ത് ലോകം

ഈ വര്‍ഷം അന്യഗ്രഹജീവികള്‍ ഭൂമിയുമായി സമ്പര്‍ക്കം പുലര്‍ത്തും!

Update: 2025-07-19 08:25 GMT

ലണ്ടന്‍: ബാബ വാംഗയും ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമിയും ഈ വര്‍ഷം അന്യഗ്രഹജീവികള്‍ ഭൂമിയുമായി സമ്പര്‍ക്കം പുലര്‍ത്തും എന്ന പ്രവചനം നടത്തിയിട്ടുണ്ടായിരുന്നു. കൊറോണയുടെ വരവും ഡയാന രാജകുമാരിയുടെ മരണവും മൈക്രോസോഫ്റ്റിന്റെ ആഗോള സ്തംഭനവും അമേരിക്കയിലെ തീവ്രവാദി ആക്രമണവും വളരെ കൃത്യമായി തന്നെ ഇവര്‍ പ്രവചിച്ചിരുന്നു. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഗവേഷകര്‍ കാര്യമായ മുന്നേറ്റം നടത്തുമെന്ന് ഇരുവരും മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു.

1996 ല്‍ അന്തരിച്ച ബള്‍ഗേറിയന്‍ മിസ്റ്റിക്ക് ബാബ വംഗ ഭൂമിയുമായി അന്യഗ്രഹ ജീവികള്‍ സമ്പര്‍ക്കം പുലര്‍ത്തുമെന്ന് പ്രവചിച്ചിരുന്നു. കായിക മേഖലയുമായി ബന്ധപ്പെട്ടായിരിക്കും ഇത് സംഭവിക്കുക എന്നായിരുന്നു പ്രവചനം. വനിതാ യൂറോ ഫൈനലും വനിതാ റഗ്ബി ലോകകപ്പും എല്ലാ വാരാന്ത്യത്തിലും ഫോര്‍മുല വണ്‍ റേസുകളും അടുത്തുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സംഭവം അതിനിടയിലായിരിക്കുമോ സംഭവിക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പലരും ഇക്കാര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അവരുടെ വീക്ഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്. ജെയിംസ് വെബ് ടെലിസ്‌കോപ്പ് ഉപയോഗിച്ച് ലോകം അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിന് അടുത്തെത്തിയതായി ബ്രസീലില്‍ നിന്നുള്ള ആതോസ് സലോമി എന്നയാള്‍ അഭിപ്രായപ്പെടുന്നു. 2021 ലാണ് നാസ ഈ ദൂരദര്‍ശിനി ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. ബഹിരാകാശത്തേക്ക് വിക്ഷേപിക്കപ്പെട്ടതില്‍ ഏറ്റവും വലുതും ശക്തവും നിര്‍ണായകവുമാണ് ജെയിംസ് വെബ് ടെലിസ്‌ക്കോപ്പ് എന്നാണ് നാസ അവകാശപ്പെട്ടിരുന്നത്.

അന്യഗ്രഹ ജീവികളുടെ നിലനില്‍പ്പിനുള്ള ഉത്തരം മനുഷ്യരാശിക്ക് ഇതിലൂടെ കൃത്യമായി ലഭിച്ചേക്കാം എന്നാണ് പലരും കരുതുന്നത്. മഹാവിസ്ഫോടനത്തിനു ശേഷമുള്ള ആദ്യ പ്രകാശം മുതല്‍ സൗരയൂഥത്തിന്റെ പരിണാമം വരെയുള്ള പ്രപഞ്ചചരിത്രത്തിലെ ഓരോ ഘട്ടവും ജെയിംസ് വെബ് ദൂരദര്‍ശിനി വിലയിരുത്തുകയാണ്. മനുഷ്യാവയവങ്ങള്‍ ലബോറട്ടറികളില്‍ വളര്‍ത്തിയെടുക്കുന്ന പ്രക്രിയ ശാസ്ത്രജ്ഞര്‍ ഈ വര്‍ഷം പൂര്‍ണതയിലെത്തിക്കുമെന്നും ബാബ വാംഗ പ്രവചിച്ചിരുന്നു.

അവയവങ്ങള്‍ കൈമാറി കിട്ടാനായി ഇനി ആര്‍ക്കും കാത്തിരിക്കേണ്ടി വരില്ലെന്നും ലാബുകളില്‍ തന്നെ അത്, നിര്‍മ്മിച്ചെടുക്കും എന്നാണ് പ്രവചനത്തില്‍ വ്യക്തമാക്കിയിരുന്നത്. യൂറോപ്പില്‍ വിനാശകാരിയായ ഒരു യുദ്ധം ഉണ്ടാകുമെന്നും ഈ വര്‍ഷം ലോകത്തെ ഞെട്ടിപ്പിക്കുന്ന ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്നും ബാബ വാംഗ പ്രവചിച്ചിരുന്നു. റഷ്യ ലോകത്ത് ആധിപത്യം സ്ഥാപിക്കുമെന്നും പുട്ടിന്‍ അടുത്ത വര്‍ഷം വീണ്ടും റഷ്യന്‍ പ്രസിഡന്റാകുമെന്നും ഇവര്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു.

അതേ സമയം ജീവിച്ചിരിക്കുന്ന നൊസ്ട്രാഡാമസ് എന്നറിയപ്പെടുന്ന ബ്രസീലുകാരനായ അതോസ് സലോമിയും സമാനമായ പ്രവചനങ്ങളാണ് നടത്തിയിരിക്കുന്നത്. എ.ഐ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ലോകം ആരോഗ്യ മേഖലയില്‍ ഉള്‍്പ്പെടെ വന്‍ നേട്ടം കൊയ്യുമെന്നാണ് സലോമി പ്രവചിക്കുന്നത്. സര്‍ക്കാരുകള്‍ക്കും ബാങ്കുകള്‍ക്കും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു സൈബര്‍ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് സലോമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News