അപ്പന്റെയല്ലേ മോന്‍..! കൗമാരകാലത്ത് നാടുവീളെ പ്രണയിച്ചു നടന്ന ഡൊണാള്‍ഡ് ട്രംപിന്റെ മകനും പ്രണയത്തില്‍; 19കാരനായ ബാരണ്‍ കാമുകിക്കൊപ്പം ധാരാളം സമയം ചെലവഴിക്കാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍; സീക്രഡ് സര്‍വീസിന്റെ സുരക്ഷാ വലയത്തില്‍ ബാരന്റെ പ്രണയം
അപ്പന്റെയല്ലേ മോന്‍..!
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ബാരണ്‍ ട്രംപിന് കാമുകി ഉളളതായി പാശ്ചാത്യ മാധ്യമങ്ങള്‍. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഡൊണാള്‍ഡ് ട്രംപിന്റെയും മെലാനിയ ട്രംപിന്റെയും പത്തൊമ്പതുകാരനായ ഈ ഇളയ മകന്‍ പുതിയ കാമുകിയോടൊപ്പം ധാരാളം സമയം ചെലവഴിക്കുന്നതായിട്ടാണ് പറയപ്പെടുന്നത്. എന്നാല്‍ ബാരന്റെ കാമുകി ആരാണ് എന്നത് സംബന്ധിച്ച് ഒരു വിവരവും ഇനിയും പുറത്തു വന്നിട്ടില്ല. ബാരണുമായി അടുത്ത ബന്ധമുള്ള ഒരാള്‍ കഴിഞ്ഞ മാസം ന്യൂസ് നേഷനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബാരണിന് വളരെ നല്ല ഒരു കാമുകിയുണ്ട് എന്നും അവളുമായി ധാരാളം സമയം ചെലവഴിക്കാറുണ്ട് എന്നുമാണ് ഇയാള്‍ ഈ മാധ്യമത്തോട് വെളിപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റിന്റെ മകന്‍ എന്ന നിലയില്‍ നിരന്തരമായി
സര്‍ക്കാരിന്റെ സീക്രട്ട് സര്‍വ്വീസിന്റെ നിരീക്ഷണത്തില്‍ ആണെങ്കിലും ബാരണിന് സ്വതന്ത്രമായി പ്രണയിക്കാന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സീക്രട്ട് സര്‍വീസ് ജീവനക്കാര്‍ക്ക് ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായി അറിയാവുന്നതിനാല്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണ് ബാരണിന്റെ സുഹൃത്തുക്കളും പറയുന്നത്. ബാരണിന്റെ ആദ്യ പ്രണയമാണ് ഇതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാരണിന്റെ ഡേറ്റിംഗ് ജീവിതത്തെക്കുറിച്ചുള്ള വളരെ അപൂര്‍വമായ ചില വിവരങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയിരുന്നു.
പ്രമുഖ അവതാരകനായ പാട്രിക് ബെറ്റ്-ഡേവിഡിനൊപ്പം പിബിഡി പോഡ്കാസ്റ്റില്‍ പങ്കെടുക്കുമ്പോഴാണ് ട്രംപ് മകന്റെ ഡേറ്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞത്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ ഏതെങ്കിലും പെണ്‍കുട്ടികളുമായി ബാരണ്‍ പ്രണയത്തിലായിരുന്നോ എന്ന ചോദ്യത്തിന് തനിക്ക്
ഇക്കാര്യത്തില്‍ ഉറപ്പില്ലെന്നും നിലവില്‍ മകന് കാമുകി ഇല്ല എന്നാണ് കരുതുന്നത് എന്നുമാണ് ട്രംപ് വ്യക്തമാക്കിയത്.
ആറടി ഒമ്പത് ഇഞ്ച് ഉയരമുള്ള ബാരണ്‍ സുന്ദരനാണ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ബാരണിന് നാല്‍പ്പത് മില്യണ്‍ ഡോളറിന്റെ ആസ്തിയുള്ളതായി കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ട്രംപിന്റെ ഓരോ ആണ്‍മക്കള്‍ക്കും അദ്ദേഹത്തിന്റെ കമ്പനിയില്‍ 7.5 ശതമാനം ഓഹരികള്‍ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ട്രംപിന്റെ മൂന്നാമത്തെ ഭാര്യയായ മെലനിയുടെ മകനാണ് ബാരണ്‍. കുട്ടിക്കാലം മുതല്‍ തന്നെ ബാരണ്‍ വലിയ തോതിലുള്ള മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.