അര്‍ബുദം വളരെ വേഗത്തില്‍ എല്ലുകളിലേക്ക് പടര്‍ന്നു; റേഡിയേഷനും ഹോര്‍മോണ്‍ തെറാപ്പിയും അടക്കം നൂതനചികിത്സാരീതികളിലേക്ക് കടന്ന് മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍; പ്രോസ്‌ട്രേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചത് ഇക്കഴിഞ്ഞ മെയ് മാസത്തില്‍

നൂതനചികിത്സാരീതികളിലേക്ക് കടന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡോ ബൈഡന്‍

Update: 2025-10-11 17:13 GMT

വാഷിംഗ്ടണ്‍ ഡി.സി: പ്രോസ്‌ട്രേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ച മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പുതിയ ചികിത്സ തുടങ്ങി. എല്ലുകളിലേക്ക് പടര്‍ന്നതായി കണ്ടെത്തിയ 'അപകടകരമായ' കാന്‍സറിനെ പ്രതിരോധിക്കാനുള്ള റേഡിയേഷന്‍ തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സയാണ് അദ്ദേഹത്തിന് നല്‍കുന്നത്. കഴിഞ്ഞ ശനിയാഴ്ച അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചതനുസരിച്ച്, അഞ്ചാഴ്ച നീണ്ടുനില്‍ക്കുന്ന റേഡിയേഷന്‍ തെറാപ്പിയും ഹോര്‍മോണ്‍ തെറാപ്പിയും ഇതിന്റെ ഭാഗമായി ഉള്‍പ്പെടുന്നു.

ഇക്കഴിഞ്ഞ മെയിലാണ് ജോ ബൈഡന് (82) പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചത്. കാന്‍സര്‍ എല്ലുകളിലേക്കു വ്യാപിച്ചിരുന്നു. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന ജോ ബൈഡന്‍ ഡോക്ടറുടെ സേവനം തേടുകയായിരുന്നു. തുടര്‍ന്ന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിക്കുകയായിരുന്നു. വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തില്‍പ്പെട്ട കാന്‍സറാണ് ജോ ബൈഡന് സ്ഥിരീകരിച്ചിത്. 10-ല്‍ 9 ഗ്ലീസണ്‍ സ്‌കോര്‍ ആണ് അദ്ദേഹത്തിന് സ്ഥിരീകരിച്ചിരിക്കുന്ന രോഗത്തിന്റേത്. കാന്‍സര്‍ രോഗം ഗുരുതരമായി എന്നാണ് ഇതു വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാസം ബൈഡന്‍ സ്‌കിന്‍ കാന്‍സറിനും ചികിത്സ തേടിയിരുന്നു. പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടപ്പോള്‍ നെറ്റിയില്‍ വലിയൊരു ബാന്‍ഡേജ് കാണാമായിരുന്നു. അടുത്ത മാസം 83 വയസ്സ് തികയാനിരിക്കുന്ന ബൈഡന്‍, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റായി സ്ഥാനമൊഴിഞ്ഞിരുന്നു. ബൈഡന്റെ രോഗനിര്‍ണയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദുഖം രേഖപ്പെടുത്തിയിരുന്നു.

Tags:    

Similar News