ജോജുവുമായി വഴക്കിട്ട് കാവ്യ; വിനായകനോട് ദേഷ്യപ്പെടുന്ന മോഹൻലാൽ; കലി തുള്ളൽ കണ്ട് 'വാ'പൊത്തി ഇരിപ്പ്; കട്ടക്കലിപ്പിൽ നിൽക്കുന്ന പ്രേമം നായകൻ; ജയിലിനുള്ളിൽ 'ഷൈൻ' ചെയ്യുന്ന 'ഷൈൻ ടോം' !; ആ വീട്ടിലെ കാഴ്ചകളിൽ മുഴുവൻ കൗതുകം; ഇങ്ങനെ ഒരു സീസണ്‍ ഇനി ഉണ്ടാകുമോ? എന്ന് ആരാധകർ; ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത വീഡിയോ വൈറൽ
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിലൊന്നാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി സംപ്രേക്ഷണം ചെയ്യുന്ന ഈ ഷോയിലേക്ക് മലയാളത്തിലെ സൂപ്പർ താരങ്ങൾ മത്സരാർത്ഥികളായി എത്തിയാൽ എങ്ങനെയിരിക്കും? ബിഗ് ബോസ് പ്രേമികൾ ഏറെക്കാലമായി ആഗ്രഹിക്കുന്ന ഈ ചോദ്യത്തിന് AI (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ഒരു മറുപടി നൽകിയിരിക്കുകയാണ്. മലയാള സിനിമയിലെ മുൻനിര അഭിനേതാക്കൾ മത്സരിക്കുന്ന ഒരു 'സെലിബ്രിറ്റി എഡിഷൻ' AI ക്രിയേഷൻ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
ബിഗ് ബോസ് ഹൗസിനുള്ളിലെ തീവ്രമായ രംഗങ്ങൾ സങ്കൽപ്പിച്ചുകൊണ്ടാണ് ഈ വീഡിയോയും ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. ഈ AI ക്രിയേഷനിലെ രംഗങ്ങൾ പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നുണ്ട്.
വീഡിയോയിലെ ശ്രദ്ധേയ നിമിഷങ്ങൾ:
പരിപാടിയുടെ അവതാരകനായ മോഹൻലാൽ, മത്സരാർത്ഥിയായി വിനായകനോട് ദേഷ്യത്തോടെ ആക്രോശിക്കുന്ന രംഗം. ദേഷ്യം നിയന്ത്രിക്കാനാകാതെ ഉണ്ണി മുകുന്ദൻ ചായക്കപ്പ് എറിഞ്ഞുടക്കുന്ന നാടകീയ നിമിഷം. ഷൈൻ ടോം ചാക്കോ ബിഗ് ബോസ് ജയിലിനുള്ളിൽ കട്ടക്കലിപ്പിൽ നിൽക്കുന്ന രംഗം. നിവിൻ പോളി, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരെ ദേഷ്യഭാവത്തിൽ കാണാം.
സായ് പല്ലവിയുമായി സംസാരിക്കുന്ന ദുൽഖർ സൽമാൻ, സൗഹൃദവും കലഹവും പ്രകടിപ്പിക്കുന്ന രംഗങ്ങൾ. ഈ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതിന് പിന്നാലെ രസകരമായ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇത്തരമൊരു സീസൺ വന്നാൽ ഷോ തീർച്ചയായും 'പൊളിക്കുമെ'ന്നാണ് ആരാധകർ പറയുന്നത്.
ഭൂരിഭാഗം പേരുടെയും അഭിപ്രായത്തിൽ, ഷൈൻ ടോം ചാക്കോ ആയിരിക്കും കപ്പ് നേടാൻ സാധ്യതയുള്ള താരം. AI ക്രിയേഷനിൽ ഉൾപ്പെടാത്ത ധ്യാൻ ശ്രീനിവാസനെ പോലുള്ളവരെയും ബിഗ് ബോസിൽ കൊണ്ടുവരണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.
നിലവിൽ മലയാളത്തിൽ ബിഗ് ബോസിന്റെ ഏഴാം സീസൺ ആണ് പൂർത്തിയായത്. അനുമോൾ എന്ന ആർട്ടിസ്റ്റ് ആയിരുന്നു വിജയി. അടുത്ത സീസൺ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും, എ.ഐ വഴി നിർമ്മിക്കപ്പെട്ട ഈ സെലിബ്രിറ്റി എഡിഷൻ പ്രേക്ഷകർക്ക് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു ഷോ ആണെങ്കിൽ പോലും, മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഈ AI ക്രിയേഷൻ ഒരു വിർച്വൽ ഹിറ്റായി മാറിയിരിക്കുകയാണ്.
