റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട് റഷ്യയില്‍ കുടുങ്ങിയ തൃശ്ശൂര്‍ സ്വദേശി കൊല്ലപ്പെട്ടു; ബിനില്‍ കൊല്ലപ്പെടുന്നത് യുക്രൈന്റെ ഷെല്ലാക്രമണത്തില്‍; വാര്‍ത്ത സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി മരണവാര്‍ത്ത എത്തുന്നത് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ: ജെയിന്‍ ഗുരുതര പരിക്കുകളോടെ റഷ്യയില്‍ തിരിച്ചെത്തി
തൃശൂര്‍: റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട് റഷ്യയില്‍ കുടുങ്ങിയ തൃശ്ശൂര്‍ സ്വദേശികളായ യുവാക്കളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് മരിച്ചത്. ഇന്ത്യന്‍ എംബസി യുവാവിന്റെ മരണം സ്ഥിരീകരിച്ചു. യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ ബിനിലിന് ഗുരുതമായി പരിക്കേറ്റിരുന്നതായി കൂടെ ഉണ്ടായിരുന്ന ജെയിന്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. രണ്ട് പേരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ബിനിലിന്റെ മരണവാര്‍ത്ത എത്തുന്നത്.
നേരത്തെ ബിനിലിനൊപ്പം റഷ്യയിലേക്ക് പോയ ജെയിന്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ ജെയ്‌നിനും ഗുരുതമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് യുവാവ് യുക്രൈനിലുള്ള ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ജെയിനിനെ തിരികെ മോസ്‌കോയിലെത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ടത് കണക്കിലെടുത്ത് ജെയിനിനെ മോസ്‌കോയില്‍ എത്തിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ജെയിന്‍ കുടുംബവുമായി ബന്ധപ്പെട്ടത്. ജെയിന്‍ മോസ്‌കോയിലെത്തിയ വിവരം പുറത്തുവന്നതോടെ ബിനിലിന്റെ കുടുംബം ജെയിനുമായി ബന്ധപ്പെട്ടിരുന്നു.
എന്നാല്‍ ആക്രമണത്തില്‍ ബിനിലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്ന് മാത്രമേ അറിയികു ഉള്ളു എന്നും എവിടെയാണ് ബിനില്‍ ഉള്ളതെന്ന് അറിയില്ലെന്നും ജെയിന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിനില്‍ മരിച്ചെന്ന് വിവരം സ്ഥിരീകരിക്കുന്നത്. ജോലിക്കായാണ് രണ്ട് പേരും റഷ്യയിലേക്ക് പോയത്. ഏജന്റ് മുഖേനെയാണ് രണ്ട് പേരും പോകുന്നത്. അവിടെ ജോലി ശരിയാക്കിയിട്ടുണെന്നും ഏജന്റ് പറഞ്ഞിരുന്നു. എന്നാല്‍ ചെന്ന് കഴിഞ്ഞപ്പോഴാണ് റഷ്യയിലെ കൂലിപ്പാട്ടങ്ങള്‍ ആയിട്ടാണ് ജോലി എന്ന്.
ഇലക്ട്രീഷ്യനായി തൃശൂര്‍ സ്വദേശി ബിനില്‍ ടി ബി ഏഴ് മാസം മുന്‍പാണ് റഷ്യയിലേക്ക് പോയത്. മികച്ച ജോലിയും ഉയര്‍ന്ന വേതനവും ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് ആദ്യത്തെ കണ്‍മണിയെ കാണാന്‍ പോലും നില്‍ക്കാതെ ബിനില്‍ വിമാനം കയറിയത്. നാല് മാസം മുന്‍പാണ് ബിനിലിന്റെ ഭാര്യ ജോയിസി ജോണ്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.