ഒരു ടാർപ്പായ്ക്കിടയിൽ ഒളിച്ചിരിക്കുന്ന 'മുള്ളൻപന്നി'; പെട്ടെന്ന് ഒന്നും നോക്കാതെ കൈയ്യിലെ പലക കൊണ്ട് അടിച്ചുനുറുക്കുന്ന കാഴ്ച; വീട്ടിൽ കയറിയ അതിഥിയെ കൊന്നതിന് 'വെള്ളനാട് ശശി'ക്കെതിരെ വീണ്ടും കുരുക്ക്; നേതാവിനെ തപ്പി പോലീസ്

Update: 2026-02-28 07:04 GMT

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ വെള്ളനാട് ശശി വീണ്ടും നിയമക്കുരുക്കിൽ. ഇത്തവണ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്വന്തം വീട്ടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്നു എന്ന ഗുരുതരമായ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി. വീട്ടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ പ്രസിഡൻ്റ് അടിച്ചുകൊന്നു. സംഭവത്തിൽ ശശിക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോൾ ശശി സ്ഥലത്തില്ലായിരുന്നു. ശശി പങ്കെടുക്കേണ്ട വെള്ളനാട് സ്കൂളിലെ പരിപാടി സ്ഥലത്തും ഉദ്യോഗസ്ഥർ എത്തി. അവിടെയും ശശി എത്തിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

മുള്ളൻപന്നിയെ കൊലപ്പെടുത്തിയ വിവരം ലഭിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തി. എന്നാൽ ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോഴേക്കും അദ്ദേഹം അവിടെനിന്ന് മുങ്ങിയിരുന്നു. തുടർന്ന് അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്ന വെള്ളനാട് സ്കൂളിലെ പൊതുപരിപാടി സ്ഥലത്തും വനംവകുപ്പ് സംഘം എത്തിയെങ്കിലും ശശി അവിടെയും ഹാജരായില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇയാൾ ഒളിവിലാണെന്നാണ് സൂചന.

വെള്ളനാട് ശശി വാർത്തകളിൽ നിറയുന്നത് ഇതാദ്യമായല്ല. നിരന്തരമായ അക്രമ സംഭവങ്ങളും ധാർഷ്ട്യവും നിറഞ്ഞ പെരുമാറ്റവും കാരണം ഇയാൾ ഇതിനുമുമ്പും പലതവണ പോലീസിന്റെ പിടിയിലായിട്ടുണ്ട്.

കേവലം ഒരാഴ്ച മുമ്പാണ് വനിതാ പഞ്ചായത്ത് സെക്രട്ടറിയെ ഓഫിസ് മുറിയിൽ പൂട്ടിയിട്ടെന്ന പരാതി ഇയാൾക്കെതിരെ ഉയർന്നത്. 2024 സെപ്റ്റംബറിൽ പത്തനംതിട്ടയിൽ വെച്ച് ശശി അറസ്റ്റിലായിരുന്നു. ഒരു തട്ടുകടയുടെ ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കടയിൽ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ചതിനാണ് അന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

2021-ൽ ഒരു ആരോഗ്യ സബ് സെന്ററിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചില്ല എന്നാരോപിച്ച് ശിലാഫലകം തല്ലിത്തകർത്ത സംഭവത്തിലും ഇയാൾ പ്രതിയായിരുന്നു. പഞ്ചായത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിൽ തന്റെ അനുവാദമില്ലാതെ ചിത്രം അച്ചടിച്ചു എന്നാരോപിച്ച് സ്വന്തം ചിത്രം തന്നെ വെട്ടിയെടുത്ത വിചിത്രമായ പ്രതിഷേധവും 2021-ൽ ശശിയുടെ ഭാഗത്തുനിന്നുണ്ടായി.

കഴിഞ്ഞ ഡിസംബറിൽ ഔദ്യോഗിക വാഹനം വിട്ടുനൽകാത്തതിന്റെ പേരിൽ പഞ്ചായത്ത് സെക്രട്ടറിയെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിച്ച സംഭവവും വലിയ ചർച്ചയായിരുന്നു. അധികാര ദുർവിനിയോഗവും ക്രിമിനൽ സ്വഭാവമുള്ള നടപടികളും കാരണം വെള്ളനാട് ശശി സ്വന്തം പാർട്ടിക്കും പഞ്ചായത്തിനും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. വന്യജീവിയെ കൊലപ്പെടുത്തിയ കേസിൽ വനംവകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ്.

നിരന്തരം വിവാദത്തിൽപ്പെടുന്നയാളാണ് വെള്ളനാട് ശശി. വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടെന്ന പരാതി ഒരാഴ്ച മുൻപാണ് ഉണ്ടായത്. 2024 സെപ്തംബറിൽ വെള്ളനാട് ശശി പത്തനംതിട്ടയിൽ വെച്ച് അറസ്റ്റിലായി. കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദിച്ച സംഭവത്തിലാണ് പൊലീസ് ശശിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റുചെയ്തത്. തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.

ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം അടിച്ചു തകർത്ത കേസിൽ വെള്ളനാട് ശശി അറസ്റ്റിലായത് 2021ൽ ആയിരുന്നു. തന്നോട് സമ്മതം ചോദിക്കാതെ ഫ്ലക്സ് ബോർഡിൽ നൽകിയ സ്വന്തം ചിത്രം വെട്ടിയെടുത്ത് വെള്ളനാട് ശശി പ്രതിഷേധിച്ചതും 2021ൽ ആയിരുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജങ്ഷനിലും സ്ഥാപിച്ച ബോർഡുകളിൽ നിന്നാണ് ചിത്രം വെട്ടിയെടുത്തത്. ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതിന് പഞ്ചായത്ത്‌ സെക്രട്ടറിയെ വഴിയിൽ തടഞ്ഞതും ഇക്കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു.

Tags:    

Similar News