മുഖം വികൃതമായി; ഒരു കാല്‍ നഷ്ടപ്പെട്ടു; വ്യോമാക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മുജ്തബ ഖമനയി ചികിത്സയില്‍; എല്ലാം രഹസ്യമാക്കി ഇറാന്‍ ഭരണകൂടം; പരമോന്നത നേതാവ് ജീവനോടെയുണ്ടോ എന്ന് പോലും അറിയാതെ ഇറാന്‍ ജനത; പ്രധാന തീരുമാനങ്ങളില്‍ റവല്യൂഷണറി ഗാര്‍ഡ്സിന് മേല്‍ക്കൈ
ടെഹ്റാന്‍: ഇസ്രായേല്‍-യുഎസ് സഖ്യത്തിന്റെ വ്യോമാക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ചികിത്സയിലെന്നു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുണ്ടായ ആക്രമണത്തില്‍ മുജ്തബയുടെ മുഖത്തിനു വൈരൂപ്യം സംഭവിക്കുകയും കാലുകള്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പിതാവായ അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ആക്രമണത്തിലാണ് മുജ്തബ ഖമനെയിക്കും പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 28-ന് നടന്ന ഇസ്രായേല്‍-യുഎസ് സഖ്യ വ്യോമാക്രമണത്തിലാണ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. അന്ന് ഇവിടെ വച്ച് മുജ്തബ ഖമനെയിയുടെ മുഖത്തിന് ഗുരുതരമായ പരിക്കേറ്റെന്നും ഒരു കാല്‍ നഷ്ടപ്പെട്ടെന്ന് സംശയിക്കുന്നതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനെയി അധികാരമേറ്റത്. ഗുരുതര പരിക്കേറ്റെങ്കിലും മുജ്തബ ഖമനെയി ഭരണപരമായ തീരുമാനങ്ങളില്‍ ഭാഗമാകുന്നുവെന്നാണ് വിവരം. പക്ഷെ പൊതുവേദിയില്‍ അദ്ദേഹം ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഓഡിയോ കോണ്‍ഫറന്‍സുകള്‍ വഴിയും രേഖാമൂലമുള്ള സന്ദേശങ്ങള്‍ വഴിയുമാണ് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗികമായി ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്. യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇറാന്റെ ഭരണ നേതൃത്വത്തില്‍ വലിയ അനിശ്ചിതത്വങ്ങളും ഭിന്നതയും നിലനില്‍ക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
56 വയസ്സുകാരനായ മുജ്തബ ശാരീരികമായി അവശനാണെങ്കിലും മാനസികമായി ആരോഗ്യവാനാണ്. നിലവില്‍ ഓഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് അദ്ദേഹം ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കുന്നത്. യുഎസുമായുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളില്‍ അദ്ദേഹം പങ്കാളിയാകുന്നുണ്ട്. ഫെബ്രുവരി 28ന് നടന്ന ആക്രമണത്തില്‍ പിതാവും പരമോന്നത നേതാവും ആയിരുന്ന ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു മാര്‍ച്ച് എട്ടിനാണ് മുജ്തബ അധികാരമേറ്റത്. ഇതിനു ശേഷം മുജ്തബയുടെ ചിത്രങ്ങളോ വിഡിയോകളോ ശബ്ദരേഖയോ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത് ഇറാന്‍ ജനതയ്ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കും 'എവിടെയാണ് മുജ്തബ' എന്ന തരത്തിലുള്ള മീമുകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. പിതാവിനെപ്പോലെ പൂര്‍ണമായ അധികാരം പ്രയോഗിക്കാന്‍ മുജ്തബയ്ക്കു നിലവില്‍ സാധിക്കുന്നില്ലെന്നും പ്രധാന തീരുമാനങ്ങളില്‍ റവല്യൂഷണറി ഗാര്‍ഡ്സിനാണ് മേല്‍ക്കൈ ഉള്ളതെന്നും നിരീക്ഷകര്‍ കരുതുന്നു.
മുജ്തബയെ അധികാരത്തിലെത്താന്‍ സഹായിച്ചതും യുദ്ധകാലത്തെ തന്ത്രപ്രധാനമായ നീക്കങ്ങള്‍ നിയന്ത്രിക്കുന്നതും റവല്യൂഷണറി ഗാര്‍ഡ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. മാര്‍ച്ച് 12-ന് ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ആഹ്വാനം ചെയ്തുകൊണ്ടും, മാര്‍ച്ച് 20-ന് പേര്‍ഷ്യന്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ 'പ്രതിരോധത്തിന്റെ വര്‍ഷം' എന്ന് വിശേഷിപ്പിച്ചുകൊണ്ടും പുറത്തുവന്ന സന്ദേശങ്ങള്‍ മുജ്തബയുടെ പേരില്‍ രേഖാമൂലം പ്രസിദ്ധീകരിച്ചവയായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളോ ശബ്ദരേഖയോ പുറത്തുവിടാത്തത് ഇറാന്‍ ജനതയ്ക്കിടയില്‍ വലിയ ദുരൂഹതകള്‍ക്കും സാമൂഹിക മാധ്യമങ്ങളില്‍ 'മുജ്തബ എവിടെയാണ്' എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
മുജ്തബയുടെ പരിക്കുകളെക്കുറിച്ച് ഇറാന്‍ ഭരണകൂടം ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും ഔദ്യോഗിക ടെലിവിഷന്‍ ചാനലിലെ വാര്‍ത്താ അവതാരകന്‍ അദ്ദേഹത്തെ 'ജാന്‍ബാസ്' (യുദ്ധത്തില്‍ പരിക്കേറ്റ പോരാളി) എന്ന് വിശേഷിപ്പിച്ചത് റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നു. പരിക്കുകള്‍ ഭേദമാകുന്ന മുറയ്ക്ക് അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നാണ് സൂചന. ഇസ്രായേലുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടയില്‍ ഇറാന്റെ നേതൃത്വത്തെ സംബന്ധിച്ച ഇത്തരം വാര്‍ത്തകള്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ അനിശ്ചിതത്വങ്ങള്‍ക്കാണ് വഴിതുറക്കുന്നത്.
യുഎസും ഇസ്രായേലും ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിലാണ് മൊജ്തബ ഖമേനിക്ക് പരിക്കേറ്റത്. മൊജ്തബയുടെ പിതാവും മുന്‍ഗാമിയുമായ ആയത്തുള്ള അലി ഖമേനി ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മൊജ്തബ ഖമേനിയുടെ ഭാര്യ, സഹോദരി ഭര്‍ത്താവ്, സഹോദരഭാര്യ എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ഈ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഖമേനിയുടെ പരിക്കുകളെക്കുറിച്ച് ഇറാന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല. എങ്കിലും, അദ്ദേഹം പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, ഔദ്യോഗിക ടെലിവിഷനിലെ വാര്‍ത്താ അവതാരകന്‍ അദ്ദേഹത്തെ യുദ്ധത്തില്‍ പരുക്കേറ്റ പോരാളി എന്നര്‍ത്ഥം വരുന്ന ജാന്‍ബാസ് എന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിച്ചിരുന്നു.
മൊജ്തബക്ക് പരിക്കേറ്റെന്ന വിവരങ്ങള്‍, മാര്‍ച്ച് 13-ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നടത്തിയ പ്രസ്താവനയുമായി ഒത്തുപോകുന്നതാണ്. മൊജ്തബക്ക് 'പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മുഖത്തിന് വൈരൂപ്യം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും' അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഖമേനിയുടെ ഒരു കാല്‍ നഷ്ടപ്പെട്ടതായാണ് വിവരമെന്നാണ് യുഎസ് രഹസ്യാന്വേഷണ വിലയിരുത്തലുകളെക്കുറിച്ച് അറിവുള്ള ബന്ധപ്പെട്ട വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ച് പ്രതികരിക്കാന്‍ സിഐഎ വിസമ്മതിച്ചു. നെതന്യാഹുവിന്റെ ഓഫീസും ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
അതേസമയം പരിക്കുകള്‍ എത്രത്തോളം ഗുരുതരമാണെങ്കിലും, തന്റെ പിതാവ് അനുഭവിച്ചിരുന്ന അപ്രമാദിത്വമുള്ള അധികാരം അനുഭവപരിചയമില്ലാത്തവനുമായ ഈ നേതാവിന് പ്രയോഗിക്കാന്‍ കഴിയാന്‍ സാധ്യതയില്ലായെന്നു. പിതാവിനുണ്ടായിരുന്ന അതേ സ്വാഭാവിക അധികാരം ആര്‍ജ്ജിച്ചെടുക്കാന്‍ അദ്ദേഹത്തിന് വര്‍ഷങ്ങള്‍ എടുത്തേക്കാം എന്നും വിദ് ഗര്‍ വിലയിരുത്തുന്നു.അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ മൊജ്തബയുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും, സാഹചര്യം അനുകൂലമെങ്കില്‍ അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്നും മൊജ്തബയുടെ ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
മൊജ്തബയ്ക്ക് സമ്പൂര്‍ണ്ണ അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് മുതിര്‍ന്ന ഇറാനിയന്‍ വൃത്തങ്ങള്‍ നേരത്തെ റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു. പിതാവിന്റെ വധത്തിന് ശേഷം അദ്ദേഹത്തെ ഈ പദവിയിലെത്താന്‍ സഹായിച്ച റവല്യൂഷണറി ഗാര്‍ഡ്സ് ആണ് യുദ്ധകാലത്തെ തന്ത്രപ്രധാനമായ തീരുമാനങ്ങളില്‍ നിര്‍ണ്ണായക ശക്തിയായി മാറിയിരിക്കുന്നത്. ഗാര്‍ഡ്സിന്റെയും പുതിയ പരമോന്നത നേതാവിന്റെയും അധികാരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ ദൗത്യസംഘം പ്രതികരിച്ചില്ല.
പിതാവിന്റെ ഓഫീസിലെ സ്വാധീനമുള്ള വ്യക്തിയെന്ന നിലയില്‍, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഉന്നതതലങ്ങളില്‍ അധികാരം പ്രയോഗിക്കുന്നതില്‍ മൊജ്തബ വര്‍ഷങ്ങളോളം ഏര്‍പ്പെട്ടിരുന്നുവെന്നും ഇതിലൂടെ റവല്യൂഷണറി ഗാര്‍ഡ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥരും ഭരണകൂടവുമായി ബന്ധപ്പെട്ടവരും പറയുന്നു.
പരമോന്നത നേതാവെന്ന നിലയിലുള്ള മൊജ്തബ ഖമേനിയുടെ ആദ്യ സന്ദേശം പുറത്തുവന്നത് മാര്‍ച്ച് 12-നായിരുന്നു. സ്റ്റേറ്റ് ടെലിവിഷനിലൂടെ അദ്ദേഹത്തിന്റെ രേഖാമൂലമുള്ള സന്ദേശം പുറത്തുവന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചിടണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, മേഖലയിലെ രാജ്യങ്ങള്‍ യുഎസ് സൈനിക താവളങ്ങള്‍ നിര്‍ത്തലാക്കണമെന്ന മുന്നറിയിപ്പും നല്‍കി. മാര്‍ച്ച് 20-ന് പേര്‍ഷ്യന്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച മറ്റൊരു പ്രസ്താവനയില്‍, ആ വര്‍ഷത്തെ 'പ്രതിരോധത്തിന്റെ വര്‍ഷം' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
അതേസമയം രാജ്യത്ത് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പോലും ഇറാനിയന്‍ സോഷ്യല്‍ മീഡിയകളിലും മെസ്സേജിംഗ് ആപ്പുകളിലും മൊജ്തബയുടെ അസാന്നിധ്യം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചും ആരാണ് നിലവില്‍ രാജ്യം ഭരിക്കുന്നതെന്നതിനെക്കുറിച്ചും നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നുണ്ട്.
