ഒറ്റ രാത്രി കൊണ്ട് ഇന്ത്യയിലെ ക്രിപ്റ്റോ എക്സ്ചേഞ്ചില്‍ നിന്ന് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് മുന്നൂറ് കോടി! തട്ടിപ്പിന് ഇരയായത് കോയിന്‍ ഡി.സി.എക്‌സ്; ഉപയോക്തൃ ഫണ്ടുകള്‍ സുരക്ഷിതമെന്ന് വാദിച്ചു സ്ഥാപനം

ഒറ്റ രാത്രി കൊണ്ട് ഇന്ത്യയിലെ ക്രിപ്റ്റോ എക്സ്ചേഞ്ചില്‍ നിന്ന് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് മുന്നൂറ് കോടി!

Update: 2025-07-21 09:27 GMT

ന്യൂയോര്‍ക്ക്: ഒറ്റ രാത്രി കൊണ്ട് ഇന്ത്യയിലെ ഒരു ക്രിപ്റ്റോ എക്സ്ചേഞ്ചില്‍ നിന്ന് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് മുന്നൂറ് കോടിയിലധികം രൂപ. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിന്‍ ഡി.സി.എക്സിനാണ് ഈ തട്ടിപ്പിന് ഇരയാകേണ്ടി വന്നത്. എന്നാല്‍ ഉപയോക്തൃ ഫണ്ടുകള്‍ സുരക്ഷിതമാണെന്നും എല്ലാ വ്യാപാര പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും കമ്പനിയുടെ സി.ഇ.ഒ സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ ഒന്നാണ് ഈ സ്ഥാപനം.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഹാക്കിംഗ് നടന്നിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഇന്ത്യയിലെ മറ്റൊരു ക്രിപ്റ്റോ എക്സ്ചേഞ്ചായ വാസിര്‍എക്‌സില്‍ നിന്ന് ഹാക്കര്‍മാര്‍ 230 മില്യണ്‍ ഡോളറിന്റെ തട്ടിപ്പ് നടന്നതിന് ശേഷമാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഒരാള്‍ ഇത് സംബന്ധിച്ച പോസ്റ്റ് ഇട്ടിരുന്നു. സ്ഥാപനം എന്താണ് ഇക്കാര്യം പുറത്തു വിടാത്തത് എന്നും ഇയാള്‍ ചോദിച്ചിരുന്നു.

തുടര്‍ന്നാണ് കമ്പനി സി.ഇ.ഒ സുമിത് ഗുപ്തയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആരുടേയും പണം നഷ്ടപ്പെട്ടിട്ടില്ല എന്നും നിങ്ങളുടെ ആസ്തികള്‍ സുരക്ഷിതമാണ് എന്നുമാണ് സി.ഇ.ഒ വ്യക്തമാക്കിയത്. ഹാക്കര്‍മാര്‍ മോഷ്ടി്ച്ച തുക അവര്‍ മറ്റ് ചില ചില അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം പതിനെട്ടിന് ഇറാനിയന്‍ ക്രിപ്റ്റോ എക്സ്ചേഞ്ചായ നോബിടെക്‌സും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

ഗോഞ്ചേഷ്‌കെ ദാരാന്‍ഡെ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇസ്രായേല്‍ അനുകൂല ഹാക്കര്‍ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. 81 മില്യണ്‍ ഡോളറാണ് നോബിടെക്സിന് അന്ന് നഷ്ടമായത്. ഈ മാസം ഒമ്പതിനും മറ്റൊരു പ്രമുഖ സ്ഥാപനത്തിന് വന്‍ തുക ഇത്തരത്തില്‍ നഷ്ടമായിരുന്നു. ഇതില്‍ കുറേ പണം ഹാക്കര്‍മാര്‍ തിരികെ നല്‍കി എന്നതാണ് മറ്റൊരു വിചിത്രമായ കാര്യം.

Tags:    

Similar News