റിമാന്‍ഡ് തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോണ്ടില്‍ ഒപ്പിടാന്‍ ബോബി വിസമ്മതിച്ചെന്നത് വെറും തള്ള്; കാക്കനാട്ടെ 'ബോബി ഷോ' നിഷേധിച്ച് ജയില്‍ അധികൃതര്‍; ദ്വയാര്‍ഥപ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ബോബിയുടെ ഉറപ്പില്‍ ജാമ്യം; ചൊവ്വാഴ്ച റിലീസ് ബോണ്ട് ജയിലില്‍ എത്തിച്ചില്ല; കാക്കനാട്ട് സംഭവിച്ചത്

Update: 2025-01-15 02:28 GMT

കൊച്ചി: ബോണ്ടില്‍ ബോബി ചെമ്മണ്ണൂര്‍ ഒപ്പിട്ടില്ലെന്നത് വ്യാജ വാര്‍ത്തയോ? ഹണിയെ   അധിക്ഷേപിച്ച ബോബി ചെമ്മണൂരിന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരുന്നു. അരലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത്. മറ്റ് കൃറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. ദ്വയാര്‍ഥപ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ബോബിയുടെ ഉറപ്പും കോടതി രേഖപ്പെടുത്തിയിരുന്നു. ജാമ്യം അനുവദിച്ചെങ്കിലും ബോബിക്ക് ചൊവ്വാഴ്ച ജയിലില്‍നിന്ന് ഇറങ്ങാനായില്ല. റിമാന്‍ഡ് തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോണ്ടില്‍ ഒപ്പിടാന്‍ വിസമ്മതിച്ചുവെന്നാണ് 'ബോച്ചെ ഫാന്‍സ്' പ്രചരിപ്പിച്ചത്. മാധ്യമങ്ങളും ഈ വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കി. എന്നാല്‍ ജയില്‍ അധികൃതര്‍ ഇത് നിഷേധിക്കുകയാണ്.

ജാമ്യ ഉത്തരവും ബോണ്ടും അഭിഭാഷകന്‍ എത്തിച്ചില്ലെന്നാണ് പുറത്തു വരുന്ന വിവരം. സിപിഎം പത്രമായ ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. റിമാന്‍ഡ് തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോണ്ടില്‍ ഒപ്പിടാന്‍ ബോബി വിസമ്മതിച്ചെന്നും പുറത്തിറങ്ങാന്‍ തയ്യാറായില്ലെന്നുമുള്ള വാര്‍ത്ത ജയില്‍ അധികൃതര്‍ തള്ളിയെന്നും ദേശാഭിമാനി വിശദീകരിക്കുന്നുണ്ട്. അതായത് ജാമ്യ ഉത്തരവ് ജയിലില്‍ ഇനിയും കിട്ടിയിട്ടില്ലെന്ന് സാരം. അതിന്‍ വന്‍ സ്വീകരണവുമായി പുറത്തിറങ്ങാനുള്ള ബോബിയുടെ തന്ത്രമാണ് ഇതിനെല്ലാം പിന്നിലെന്നും സൂചനയുണ്ട്. മകര വിളക്ക് ദിവസമായിരുന്നു കഴിഞ്ഞ ദിവസം. ഏഴു മണിവരെ ചാനലുകളില്‍ എല്ലാം മകരവിളക്കാണ് തല്‍സമയ സംപ്രേക്ഷണം. അതുകൊണ്ട് തന്നെ ആ സമയം പുറത്തിറങ്ങിയാല്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കില്ലെന്ന് ബോബി തിരിച്ചറിഞ്ഞു. അങ്ങനെ പുറത്തേക്ക വരല്‍ ബുധനാഴ്ചയിലേക്ക് മാറ്റിയെന്നാണ് സൂചന. ഇതിന് പുതിയ തലം നല്‍കാന്‍ റിമാന്‍ഡ് തടവുകാരുടെ കഥയും പ്രചരിപ്പിച്ചു.

നടി ഹണി റോസിനെ അപമാനിച്ച കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ ബോബി ചെമ്മണ്ണൂര്‍ എന്നാണ് മിക്ക പത്രങ്ങളിലേയും വാര്‍ത്ത. ജാമ്യ ഉത്തരവുമായി അഭിഭാഷകര്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തിയെങ്കിലും ബോബി സഹകരിക്കാന്‍ തയാറായില്ലെന്നാണ് വിവരം. ചൊവ്വാഴ്ച പകല്‍ മൂന്നരയ്ക്കാണ് ഹൈക്കോടതി ജാമ്യ ഉത്തരവ് പുറത്തുവിട്ടത്. തുടര്‍ന്ന് ഇതുമായി അഭിഭാഷകര്‍ ജയിലില്‍ എത്തിയെങ്കിലും അകത്തേക്ക് കടന്നില്ലൈന്ന വിവരമാണ് ലഭിക്കുന്നത് .ജാമ്യ ഉത്തരവനുസരിച്ച് ബോണ്ടില്‍ ഇന്ന് ഒപ്പുവയ്ക്കില്ലെന്ന് ബോബി അഭിഭാഷകരെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. റിലീസ് ഓര്‍ഡര്‍ എത്താത്ത സാഹചര്യത്തില്‍ സമയപരിധി കഴിഞ്ഞെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചതായും വിവരമുണ്ടെന്നും വാര്‍ത്തകളെത്തി. ഇതില്‍ റിലീസ് ഓര്‍ഡര്‍ ജയിലിലേ എത്തിയില്ലെന്നതാണ് വസ്തുത.

ജാമ്യത്തുക അടയ്ക്കാന്‍ സാധിക്കാത്ത 15 റിമാന്‍ഡ് തടവുകാര്‍ ഒപ്പമുണ്ട്. ഇവര്‍ക്ക് വേണ്ടിയാണ് ബോബി ജയിലില്‍ തുടരുന്നത് എന്നാണ് ഫാന്‍സിന്റെ വാദം. ഇവര്‍ക്ക് ജാമ്യത്തുകയും അഭിഭാഷകരെയും ഏര്‍പ്പാടാക്കും. തുടര്‍ന്ന് ഇവര്‍ക്കൊപ്പം ഇറങ്ങാനാണ് ബോബിയുടെ നീക്കമെന്നാണ് പ്രചരണം. ഏതായാലും അതിന് സാധ്യത ഏറെയാണ്. വാര്‍ത്താ പ്രാധാന്യം നേടിയെടുക്കാന്‍ ഇതിന് ബോബി ശ്രമിക്കുന്നുണ്ടെന്നും സൂചനയുണ്ട്. ബോഡി ഷെയിമിംഗ് അനുവദിക്കാനാകില്ലെന്ന് നിലപാടെടുത്ത ഹൈക്കോടതി കര്‍ശന ഉപാധികളോടെയാണ് ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്. ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ ആറു ദിവസമായി കാക്കനാട് ജില്ലാ ജയിലിലാണ് ബോബി.

ബോബിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഇന്നലെ വിലയിരുത്തി. വാക്കുകള്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങളാണെന്നും ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങളാണെന്നും ഏതൊരു മലയാളിക്കും മനസിലാകുമെന്നും പറഞ്ഞു. ഏഴു വര്‍ഷത്തില്‍ താഴെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്നത് കണക്കിലെടുത്താണ് ജാമ്യം. മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

ഏഴു ുദിവസമായി കാക്കനാട് ജയിലിലായിരുന്നു അദ്ദേഹമുണ്ടായിരുന്നത്. ചൊവ്വാഴ്ചയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച ബോബി വൈകീട്ടോടെ പുറത്തിറങ്ങിയേക്കുമെന്നായിരുന്നു വാര്‍ത്തകള്‍. ബോബിയെ സ്വീകരിക്കാനായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ജയിലിന് പുറത്ത് കാത്തുനിന്നിരുന്നു. ഇതിന് പുറമേ സ്ത്രീകളുള്‍പ്പെടുന്ന മറ്റൊരുകൂട്ടം ആളുകളും പ്ലക്കാര്‍ഡുകളുമേന്തി ജയിലിന് പുറത്തുണ്ടായിരുന്നു. ഇതിനിടെയാണ് ബോബി പുറത്തിറങ്ങുന്നില്ലെന്ന വാര്‍ത്ത എത്തിയത്.

Tags:    

Similar News