മനുഷ്യചരിത്രം തിരുത്തിയെഴുതുന്ന അതിനിര്‍ണായക കണ്ടെത്തല്‍! 20,000 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വന്‍ വെള്ളപ്പൊക്കം മൂലം നശിച്ചുപോയ ചരിത്ര നഗരം ഗവേഷകര്‍ കണ്ടെത്തി; അപ്പര്‍ പാലിയോലിത്തിക് കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ കണ്ടെത്തി

മനുഷ്യചരിത്രം തിരുത്തിയെഴുതുന്ന അതിനിര്‍ണായക കണ്ടെത്തല്‍!

Update: 2025-08-27 08:44 GMT

ബാഗ്ദാദ്: ഇരുപതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വന്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയ വികസിത നാഗരികതയുടെ തെളിവുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. മനുഷ്യചരിത്രം തന്നെ തിരുത്തിയെഴുതാന്‍ കഴിയുന്ന ഒരു കണ്ടെത്തലാണ് ഇതെന്നാണ് കരുതപ്പെടുന്നത്. 1930 കളില്‍ ഇറാഖിലെ ടെല്‍ ഫാരയില്‍ നടത്തിയ ഖനനങ്ങള്‍ 5,000 വര്‍ഷത്തിലേറെ പഴക്കമുള്ള വാസസ്ഥലങ്ങള്‍ വെളിപ്പെടുത്തി. ക്യൂണിഫോം എഴുത്ത്, കേന്ദ്രീകൃത ഭരണം, നഗര സംഘടന എന്നിവയുടെ ആവിര്‍ഭാവത്തിന് പേരുകേട്ട ഒരു കാലഘട്ടമായിരുന്നു അത്.

പ്രധാന സുമേറിയന്‍ നഗരമായിട്ടാണ് ടെല്‍ ഫാര വളരെക്കാലമായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് താഴെ, ഗവേഷകര്‍ മഞ്ഞ കളിമണ്ണും മണലും കലര്‍ന്ന ഒരു കട്ടിയുള്ള പാളി കണ്ടെത്തിയിരുന്നു. ഇത് പണ്ട് കാലത്ത് നടന്ന വലിയൊരു വെളളപ്പൊക്കത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം പാളികളെ വെള്ളപ്പൊക്ക പാളിയെന്നാണ് അറിയപ്പെടുന്നത്. മെസൊപ്പൊട്ടേമിയയിലെ ഉര്‍, കിഷ്, സിന്ധു നദീതടത്തിലെ ഹാരപ്പ, ഈജിപ്തിലെ പുരാതന നൈല്‍ ജനവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഇത്തരം വെള്ളപ്പൊക്ക നിക്ഷേപങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഭൂമിശാസ്ത്ര രേഖകള്‍ പ്രകാരം ഏകദേശം 20,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ആഗോള ദുരന്തത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍

കൃത്യമായി എന്താണ് സംഭവിച്ചതെന്ന് പറയാനും ഗവേഷകര്‍ക്ക് കഴിയുന്നില്ല. ഇത്രയും വലിയ ഒരു ആഗോള ദുരന്തം മുഴുവന്‍ സമൂഹങ്ങളെയും നശിപ്പിച്ചു എന്നാണ് കരുതപ്പെടുന്നത്. ഇതൊരു ആഗോള വെള്ളപ്പൊക്കം സൃഷ്ടിച്ചുവെന്നോ ഒരു വികസിത നാഗരികതയെ തുടച്ചുനീക്കിയതായോ തെളിവുകളൊന്നുമില്ല.

അപ്പര്‍ പാലിയോലിത്തിക് കാലഘട്ടത്തിലെ തെളിവുകള്‍ കാണിക്കുന്നത് 20,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യര്‍ നാടോടികളായ വേട്ടക്കാരായി ജീവിച്ചിരുന്നുവെന്നും, കല്ല്, അസ്ഥി, മരം എന്നീ ഉപകരണങ്ങളെ ആശ്രയിച്ചിരുന്ന ചെറുതും പരസ്പരബന്ധിതവുമായ ഗ്രൂപ്പുകളായി രൂപപ്പെട്ടിരുന്നു എന്നുമാണ്. എന്നാല്‍ വെള്ളപ്പൊക്ക നിക്ഷേപങ്ങളില്‍ കണ്ടെത്തിയ പുരാവസ്തുക്കള്‍ മുഴുവന്‍ നാഗരികതയും നശിപ്പിക്കപ്പെട്ടതിന്റെ സൂചനയാണ് നല്‍കുന്നത്.

Tags:    

Similar News