വിമാനം ഉയരത്തില്‍ പറക്കുന്നതിനിടയില്‍ ബിസിനസ്സ് ക്ലാസ്സില്‍ നഗ്നനൃത്തമാടി ക്യാബിന്‍ ക്രൂ അംഗം; യാത്രക്കാര്‍ക്ക് ഭക്ഷണവും പാനീയവും നല്‍കാതെ തുണിയുരിഞ്ഞു നൃത്തം; ബ്രിട്ടീഷ് എയര്‍വേസ് ജീവനക്കാരന്‍ അഴിഞ്ഞാടിയത് മയക്കുമരുന്ന് ലഹരിയിലെന്ന് സൂചന

വിമാനം ഉയരത്തില്‍ പറക്കുന്നതിനിടയില്‍ ബിസിനസ്സ് ക്ലാസ്സില്‍ നഗ്നനൃത്തമാടി ക്യാബിന്‍ ക്രൂ അംഗം

Update: 2025-05-31 07:09 GMT

ലണ്ടന്‍: വിമാനം ഉയരത്തില്‍ പറക്കുന്നതിനിടയില്‍ ബിസിനസ്സ് ക്ലാസ്സില്‍ നഗ്നനൃത്തമാടിയ ബ്രിട്ടീഷ് എയര്‍വേസ് ജീവനക്കാരന്‍ അറസ്റ്റിലായി. മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നു ഈ പ്രവൃത്തി എന്നാണ് കരുതുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നും ലണ്ടനിലെ ഹീത്രൂവിലേക്ക് തിരിച്ച വിമാനത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്.

യാത്രക്കാര്‍ക്ക് ഭക്ഷണവും പാനീയവും നല്‍കേണ്ട സമയമായിട്ടും ഇയാളെ കാണാത്തതിനാല്‍ അന്വേഷിച്ച് പോയ ഇയാളുടെ മേലധികാരിയാണ് ബിസിനസ്സ് ക്ലാസിലെ ക്യാബിന്‍ ബാത്ത്‌റൂമില്‍ നഗ്‌നനായി നൃത്തം ചെയ്യുന്ന ഇയാളെ കണ്ടെത്തിയത് എന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോലി സമയത്ത് ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചു എന്നാണ് കരുതുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

അത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യവുമാണ്. സംഭവം നടക്കുമ്പോള്‍ വിമാനം അറ്റ്‌ലാന്റിക്കിന് മേലെ 37,000 അടി ഉയരത്തില്‍ പറക്കുകയായിരുന്നു. സംഭവമറിഞ്ഞ സഹപ്രവര്‍ത്തകര്‍ ഉടനടി തന്നെ ഫസ്റ്റ്ക്ലാസ് യാത്രക്കാര്‍ക്കായി കരുതിവെച്ച പൈജാമകളില്‍ ഒന്നു കൊണ്ട് ഇയാളുടെ നഗ്‌നത മറയ്ക്കുകയായിരുന്നു. പിന്നീട് യാത്ര തീരുന്നത് വരെ ഇയാളെ ഫസ്റ്റ്ക്ലാസ്സിലേക്ക് മാറ്റി.

വിമാനമിറങ്ങിയ ഉടന്‍ തന്നെ ഇയാള്‍ക്ക് വൈദ്യ സഹായം ലഭ്യമാക്കുകയും പിന്നീട് വീല്‍ ചെയറില്‍ വിമാനത്താവളത്തില്‍ എത്തിക്കുകയും ചെയ്തു. അവിടെവെച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഈ വിഷയം പോലീസാണ് കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു ഇക്കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ പ്രതികരണം.

Tags:    

Similar News