വികസനം വേണം; വികസനത്തിന് എതിരല്ല; കുടിവെള്ളത്തെ മറന്നും പാവപ്പെട്ട മനുഷ്യരെ മറന്നും വികസനം വന്നാല്‍ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ല; ബ്രൂവറിയില്‍ ഒന്നും വ്യക്തമായി പറയാതെ ബിനോയ് വിശ്വം; ജലചൂഷണത്തിന് ബദലുണ്ടെങ്കില്‍ സിപിഐ പദ്ധതിയെ പിന്തുണയ്ക്കും; പിണറായിയ്ക്ക് ആശ്വാസം

Update: 2025-01-27 11:51 GMT

തിരുവനന്തപുരം: ബ്രൂവറിയില്‍ വ്യക്തതയില്ലാത്ത പ്രതികരണവുമായി സിപിഐ. പാലക്കാട്ടെ ബ്രൂവറിയെ എതിര്‍ക്കുമോ അനുകൂലിക്കുമോ എന്ന് പറയാതെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം ബ്രൂവറിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വികസനം വേണം. വികസനത്തിന് എതിരല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കുടിവെള്ളത്തെ മറന്നു, പാവപ്പെട്ട മനുഷ്യരെ മറന്നു കൊണ്ട് വികസനം വന്നാല്‍ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ല. ജനങ്ങള്‍, കൃഷിക്കാര്‍, തൊഴിലാളികള്‍ ഇവരാണ് പ്രധാനപ്പെട്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു. അതായത് കുടിവെള്ളം കൊടുക്കുന്നതിനെ അനുകൂലിക്കുന്നില്ല. പക്ഷേ വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഫലത്തില്‍ സര്‍ക്കാരിന് അനുകൂലമാണ് കാര്യങ്ങള്‍.

ഇടതുപക്ഷ സര്‍ക്കാര്‍ ഇന്ത്യയ്ക്ക് മുഴുവന്‍ വഴികാണിക്കാന്‍ കടപ്പെട്ട സര്‍ക്കാരാണ്. വലതുപക്ഷ വികസന രീതിയല്ല എല്‍ഡിഎഫിന്റേത്. എല്ലാവികസന കാര്യങ്ങള്‍ വരുമ്പോഴും ജനങ്ങള്‍ നോക്കുന്നത് അത് അവരെ എങ്ങനെ ബാധിക്കുമെന്നാണ്. നടപ്പാക്കുന്ന വികസനങ്ങളെക്കുറിച്ച് പഠിച്ച് അഭിപ്രായങ്ങള്‍ പറയും. പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ വിരുദ്ധ അഭിപ്രായമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. കുടിവെള്ളം ചൂഷണം ചെയ്യുന്ന പദ്ധതിയാണ് ബ്രൂവറി. എന്നാല്‍ കുടിവെള്ളത്തിന് പകരം ബദലൊരുക്കുമെന്ന് സര്‍ക്കാര്‍ നിലപാട് എടുത്താല്‍ അത് സിപിഐ ഉയര്‍ത്തിക്കാട്ടും. ഫലത്തില്‍ ബ്രൂവറിയില്‍ ഇടതു സര്‍ക്കാരിന് ആശ്വാസമായി ഈ നയം മാറും. ഫലത്തില്‍ ഇടതുപക്ഷത്തെ എല്ലാവരേയും കൂടെ കൂട്ടാന്‍ ബ്രൂവറിയില്‍ സിപിഎമ്മിന് കഴിയുകായാണ്. നേരത്തെ വിഷയത്തില്‍ സിപിഐ നിലപാട് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

കഞ്ചിക്കോട്ട് സ്ഥാപിക്കാന്‍ പോകുന്ന എഥനോള്‍ പ്ലാന്റിനെതിരായ വിവാദത്തില്‍ പ്രതിപക്ഷം പരിഹാസ്യരാകുന്നുവെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചിരുന്നു. വിഷയത്തില്‍ അവര്‍ ആദ്യം ഉന്നയിച്ച അഴിമതിക്കഥ പൊളിഞ്ഞതു പോലെ ഇപ്പോഴത്തെ ജല ചൂഷണ കഥയും പൊളിയുമെന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ കൃത്യമായി മറുപടി പറഞ്ഞതാണ്. അത്ര വലിയ പ്രശ്‌നമാണെങ്കില്‍ എന്തുകൊണ്ട് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചില്ലെന്നും മന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന് എന്താണ് ഇതില്‍ അഴിമതിയെന്ന് ഇതുവരെ പറയാനായിട്ടില്ല. നേരത്തെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയാണ് പ്രതിപക്ഷത്തിന്. സ്പിരിറ്റ് വ്യാവസായിക ഉല്‍പന്നമാണ്. ജനങ്ങള്‍ മുഴുവന്‍ പ്രതിപക്ഷത്തിന്റെ കുത്തകയല്ല. സ്പിരിറ്റ് വ്യവസായിക ഉത്പന്നമാണ്. അഴിമതി പൊളിഞ്ഞതു പോലെ ജലചൂഷണകഥയും പൊളിയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നേരത്തെ സിപിഐ സെക്രട്ടറിയെ നേരിട്ട് കണ്ട് മന്ത്രി ബ്രൂവറിയില്‍ വിശദീകരണം നല്‍കിയിരുന്നു. ഇതും സിപിഐയുടെ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ട്. വെള്ളം കൊടുക്കാന്‍ ബദല്‍ ഒരുക്കുമെന്ന നിലപാടിലാണ് മന്ത്രി.

പ്രതിപക്ഷം നിയമസഭയില്‍ നിരത്തിയ പച്ചക്കള്ളങ്ങള്‍ ഓരോന്നായി മുഖ്യമന്ത്രിയും മന്ത്രിമാരും പൊളിച്ചടിക്കിയിരുന്നു. കഞ്ചിക്കോട് സ്പിരിറ്റ് നിര്‍മാണയൂണിറ്റ്, പിപിഇ കിറ്റ്, കെഎഫ്സി തുടങ്ങി പ്രതിപക്ഷം അടുത്ത ദിവസങ്ങളില്‍, മാധ്യമങ്ങളുടെ സഹായത്തോടെ ഉയര്‍ത്തിയ അടിസ്ഥാനരഹിതമായ അഴിമതിയാരോപണങ്ങള്‍ ഒന്നൊന്നായി നിയമസഭയില്‍ തകര്‍ന്നടിഞ്ഞു. ഒയാസിസ് കമ്പനിമാത്രമേ സര്‍ക്കാരിന്റെ മദ്യനയം അറിഞ്ഞുള്ളുവെന്ന കള്ളം പലകുറിയാണ് വി ഡി സതീശന്‍ സഭയില്‍ ആവര്‍ത്തിച്ചത്. 202223ല്‍ പരസ്യപ്പെടുത്തിയ സര്‍ക്കാര്‍ മദ്യനയം അറിയാതെയല്ല ഇത് പറഞ്ഞത്. യുഡിഎഫ് സര്‍ക്കാരുകള്‍ എഥനോള്‍ നിര്‍മാണ ഫാക്ടറി അനുവദിച്ചിട്ടുമുണ്ട്. ടെണ്ടര്‍ വിളിച്ചല്ല നിക്ഷേപം കൊണ്ടുവരുന്നതെന്ന് പറഞ്ഞുകൊടുക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

മഴവെള്ള സംഭരണിയും ജലഅതോറിറ്റി വഴിയാണ് വെള്ളം ഉപയോഗിക്കുകയെന്ന് സര്‍ക്കാരും കമ്പനിയും സമ്മതിച്ചശേഷമാണ് പ്രാഥമിക ഉത്തരവ് തന്നെ. ഇതെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ അക്കമിട്ടുപറഞ്ഞതോടെ പ്രതിപക്ഷം വെട്ടിലായി. ഏത് ചോദ്യംചോദിക്കാനും മുഖ്യമന്ത്രി സമയം നല്‍കിയിട്ടും ചോദ്യങ്ങളുണ്ടായില്ല. കാരണം, പുതിയ നിക്ഷേപം വേണ്ടെ എന്ന ദുഷ്ചിന്ത മാത്രമാണ് പ്രതിപക്ഷത്തിനെന്നണ് സര്‍ക്കാര്‍ നിലപാട്.

Tags:    

Similar News