ദൂരം കൂടുന്തോറും പ്രഹരശേഷി കുറയുമന്നത് മാത്രം ആശ്വാസം; വീടും ഫയറിങ് സ്റ്റേഷനും തമ്മില്‍ ആറു കിലോമീറ്റര്‍ ദൂരം; വ്യോമപരിധി 2.9 കിമീ; 10 ഡിഗ്രി ആംഗിളിലെ വെടിവയ്പ്പ് പരിശീലനം ഉന്നം തെറ്റലാകുന്നു; മേല്‍ക്കൂര തുളച്ച് വീടിനുള്ളില്‍ വെടിയുണ്ട; വിളവൂര്‍ക്കല്‍ ഭീതിയില്‍; മൂക്കുന്നിമല ഫയറിങ് സ്റ്റേഷനില്‍ സംഭവിക്കുന്നത് എന്ത്?
തിരുവനന്തപുരം: മലയന്‍കീഴ് വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു. മലയിന്‍കീഴ് വിളവൂര്‍ക്കലാണ് സംഭവം. വീടിന്റെ ഷീറ്റ് തുളച്ചാണ് വെടിയുണ്ട അകത്ത് പതിച്ചത്. സംഭവ സമയത്ത് വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. സമീപത്തെ ഫയറിങ് പരിശീലന കേന്ദ്രത്തില്‍നിന്ന് ലക്ഷ്യം തെറ്റി വെടിയുണ്ട എത്തിയതാകാമെന്നാണ് നിഗമനം. സമാന രീതിയില്‍ സമീപത്തെ വീടുകളില്‍ മുന്‍പും വെടിയുണ്ട പതിച്ചിട്ടുണ്ട്. സംഭവത്തില്‍ മലയന്‍കീഴ് പോലീസ് അന്വേഷണം ആരംഭിച്ചു. പുറത്ത് പോയി മടങ്ങി വന്ന കുടുംബം തിരിച്ചെത്തിയപ്പോഴാണ് ഹാളിലെ സോഫയില്‍ വെടിയുണ്ട കണ്ടത്. ഇന്ന് ഫയറിങ് പരിശീലനം നടന്നിരുന്നു.
വിളവൂര്‍ക്കല്‍ പൊറ്റയില്‍ കാവടിവിളയില്‍ ആര്‍. ആനന്ദും കുടുംബവും താമസിക്കുന്ന വാടക വീട്ടില്‍നിന്നുമാണ് കഴിഞ്ഞദിവസം വെടിയുണ്ട കണ്ടെത്തിയത്. ആനന്ദും ഭാര്യ ശരണ്യയും മകള്‍ സഞ്ജനയെയും കൊണ്ട് രാവിലെ പൂജപ്പുരയിലെ ആശുപത്രിയില്‍ പോയിരുന്നു. ഉച്ചയ്ക്ക് ഒന്നരമണിയോടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടിലെ ഹാളിലിട്ട സോഫയില്‍ വെടിയുണ്ട കിടക്കുന്നതു ശ്രദ്ധയില്‍പെട്ടത്. ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂര തുളവീണ നിലയിലായിരുന്നു. പിന്നാലെ വീട്ടുടമ മലയിന്‍കീഴ് പോലീസില്‍ പരാതിനല്‍കി.
ദൂരം കൂടും തോറും പ്രഹരശേഷി കുറയുമെന്നതാണ് ഏക ആശ്വാസം. വെറും ആറ് കിലോമീറ്റര്‍ മാത്രമാണ് വീടും ഫയറിങ് സ്റ്റേഷനും തമ്മിലുള്ള ദൂരം. വ്യോമപരിധി 2.9 കിമീ. 10 ഡിഗ്രി ആംഗിളിലെ വെടിവയ്പ്പ് പരിശീലനം ഉന്നം തെറ്റി സ്ഥത്തുള്ള വീടുകളിലേക്കാണ് വീഴുന്നത്. നാളുകളായി ഇവിടെയുള്ള ആളുകള്‍ ഭയത്തിലാണ്. കഴിഞ്ഞ ദിവസം വെടിയുണ്ട വീണ വീടിന്റെ 100 മീറ്റര്‍ മാറിയാണ് ഇപ്പോഴും വെടിയുണ്ട് വീണിരിക്കുന്നത്. മലയിന്‍കീഴ് സി. ഐ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വെടിയുണ്ട കൊണ്ടുപോയി. കുറക്കോണം സി.എസ്.ഐ പള്ളിക്ക് സമീപത്തുനിന്നാണ് രണ്ടാമത്തെ വെടിയുണ്ട കണ്ടെത്തിയത്.
തുടര്‍ച്ചയായി വെടിയുണ്ട കണ്ടെത്തുന്ന സംഭവം പ്രദേശവാസികളെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതിന് മുന്‍പ് പലതവണ ഈ പ്രദേശത്തുനിന്നും വെടിയുണ്ട കണ്ടെത്തിയിട്ടുണ്ടെന്നും കുട്ടികളുള്‍പ്പടെ ഭയത്തോടെയാണ് കഴിയുന്നതെന്നും നാട്ടുകാര്‍ പറയുന്നു. സമീപത്തെ വീട്ടില്‍ ഉള്‍പ്പെടെ ഈ പ്രദേശങ്ങളില്‍ മുന്‍പും സമാന രീതിയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയിട്ടുണ്ട്. മലയിന്‍കീഴ് മൂക്കുന്നിമല ഫയറിങ് സ്റ്റേഷനില്‍നിന്ന് ലക്ഷ്യം തെറ്റിയ വെടിയുണ്ടകള്‍ മുന്‍പും പലതവണ ജനവാസ മേഖലകളില്‍ പതിച്ചിട്ടുണ്ട്.
2014-ല്‍ വിളവൂര്‍ക്കല്‍ മലയം പുകവലിയൂര്‍ക്കോണം ഗ്രീന്‍കോട്ടേജില്‍ ഓമനുടെ വയറ്റില്‍ വെടിയുണ്ട കൊണ്ട് പരുക്കേറ്റിരുന്നു. കരസേനയിലെയും പോലീസിലെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. 2015 മേയ് 9-ന് വിളവൂര്‍ക്കല്‍ സിന്ധു ഭവനില്‍ രാമസ്വാമിയുടെ വീട്ടില്‍ വെടിയുണ്ട തുളച്ചുകയറിയിരുന്നു. അന്ന് വീടിനുള്ളില്‍ കുട്ടികളടക്കം ഒട്ടേറെ പേരുണ്ടായിരുന്നെങ്കിലും തല നാരിഴയ്ക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. അന്നും വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ല.
2018 നവംബര്‍ 20-ന് പൊറ്റയില്‍ കാവടിവിള ശിവോദയത്തില്‍ അജിത്തിന്റെ വീട്ടിലെ ജനല്‍ചില്ല് തകര്‍ത്തുകൊണ്ട് വെടിയുണ്ട കിടപ്പുമുറിയില്‍ എത്തി. മുക്കുന്നിമലയിലെ സേനാവിഭാഗം ഉപയോഗിക്കുന്ന വെടിയുണ്ടയാണിതെന്ന് സ്ഥിരീകച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഈ വീടിന് സമീപമാണ് കഴിഞ്ഞദിവസം വെടിയുണ്ട പതിച്ചത്. പോലീസിന്റെയും കരസേനാ വിഭാഗത്തിന്റെയും എയര്‍ഫോഴ്‌സിന്റെയും പരിശോധനകള്‍ പ്രദേശത്ത് നടക്കും.