കശുവണ്ടി ഉണ്ടാകുന്നത് എവിടെ നിന്ന്? ദിവസവും കഴിക്കുന്നവര്‍ക്ക് പോലും അറിയില്ല; ആദ്യമായി വിളഞ്ഞ് നില്‍ക്കുന്ന കശുമാവിന്‍ ചോട്ടില്‍ എത്തപ്പെട്ട ദമ്പതികള്‍ക്ക് സംഭവിച്ചത്

കശുവണ്ടി ഉണ്ടാകുന്നത് എവിടെ നിന്ന്?

Update: 2025-06-09 08:48 GMT

ലണ്ടന്‍: കശുവണ്ടി നമുക്കെല്ലാം ഏറെ ഇഷ്ടമുള്ള ഭക്ഷണസാധനമാണ്. എന്നാല്‍ കശുവണ്ടി ഉണ്ടാകുന്നത് എങ്ങനെ എന്ന് ദിവസവും അത് കഴിക്കുന്നവര്‍ക്ക് പോലും അറിയില്ല. ജൈവ ഔഷധ കമ്പനിയായ റോള്‍ഡന്‍ ഫാമിന്റെ ഉടമകളായ ദമ്പതികളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ തേടിയിറങ്ങിയത്. ആദ്യമായി വിളഞ്ഞു നില്‍ക്കുന്ന കശുമാവിന്‍ ചോട്ടിലെത്തിയ ഇവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കാം.

ഇത് സംബന്ധിച്ച ഒരു ടിക്ടോക്ക് വീഡിയോയും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു നാ്ട്ടുകാരനായ വ്യക്തി കശുമാവില്‍ നിന്ന് ചാടിയിറങ്ങുന്നതായി ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ഇയാള്‍ കൈയ്യിലുണ്ടായിരുന്ന കശുമാങ്ങ ഇവര്‍ക്ക് നല്‍കുന്നു. എന്നാല്‍ കശുമാങ്ങ കണ്ട് അത്ഭുതത്തോടെ ഭാര്യയും ഭര്‍ത്താവും ഇത് തങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് വിളിച്ചു പറയുന്നത്. എന്നാല്‍ നാ്ട്ടുകാരന്‍ അവരോട് കശുമാങ്ങയുടെ ഉത്ഭവത്തെ കുറിച്ച് വിശദീകരിക്കുന്നതോടെ ഇവരുടെ സംശയങ്ങളും മാറുകയാണ്.

ടിക്ടോക്കില്‍ ഇത് കണ്ട പലരും വിചിത്രമായ കമന്റുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പലര്‍ക്കും കശുവണ്ടി എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന കാര്യം അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. ഒരാള്‍ ആകട്ടെ ഇന്നാണ് ആദ്യമായി കശുവണ്ടി ഉണ്ടാകുന്നത് എന്ന കാര്യം മനസിലാക്കിയത് എന്നും കുറിച്ചു. പലരും പോസ്റ്റ്് ചെയ്ത കമന്റുകള്‍ നമ്മെ അതിശയിപ്പിക്കുന്ന തരത്തിലാണ്. വര്‍ഷങ്ങളായി കശുവണ്ടി കവിച്ചവര്‍ക്ക് അതെങ്ങനെയാണ് ഉണ്ടാകുന്നത് എന്ന കാര്യം അറിയാത്തത് നമ്മെ ഞെട്ടിപ്പിക്കും. കശുമാങ്ങയും സ്വാദിഷ്ഠമാണെന്നാണ് ദമ്പതികള്‍ പറയുന്നത്.

കശുമാവ് ആദ്യമായി ഉണ്ടായത് ബ്രസീലില്‍ ആണെന്നാണ് പറയപ്പെടുന്നത്. പിന്നീട് ഇന്ത്യയിലേക്കും തെക്ക് കിഴക്കന്‍ ഏഷ്യയിലേക്കും പോര്‍്ച്ചുഗീസുകാര്‍ എത്തിക്കുകയായിരുന്നു. ഇന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വന്‍ തോതില്‍ കശുവണ്ടി കയറ്റി അയയ്ക്കപ്പെടുന്നു എന്നതാണ് ഏറെ അഭിമാനകരമായ കാര്യം.

Tags:    

Similar News