എന്റെ പൊന്നുമോനേ... പൊട്ടിക്കരഞ്ഞ് സി.ജെ റോയിയുടെ അമ്മ... കരച്ചില്‍ അടക്കാനാകാതെ ഭാര്യയും മക്കളും; അവസാനമായി ഒരു വാക്ക് പറയാതെ റോയിയെ ഓര്‍ത്ത് വിതുമ്പി സുഹൃത്തുക്കള്‍; ബംഗളുരുവിലെ ബന്നാര്‍ഘട്ടയില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍; നേച്ചേഴ്സ് കാസ്‌കേഡിലെ റിസോര്‍ട്ടില്‍ പൊതുദര്‍ശനം പുരോഗമിക്കുന്നു

എന്റെ പൊന്നുമോനേ... പൊട്ടിക്കരഞ്ഞ് സി.ജെ റോയിയുടെ അമ്മ...

Update: 2026-02-01 06:07 GMT

ബംഗ്ലൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയിക്ക് (57) നാട് വിട നല്‍കാന്‍ ബംഗളുരു. ബംഗ്ലൂരു ബന്നാര്‍ഘട്ടയിലെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട റിസോര്‍ട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതികദേഹത്തില്‍ നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. സ്വന്തം റിസോര്‍ട്ടില്‍ തന്നെ അന്ത്യവിശ്രമം കൊള്ളണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അവിടെത്തന്നെയാണ് സംസ്‌കാര ചടങ്ങുകള്‍ ഒരുക്കിയിരിക്കുന്നത്.

കേരളത്തില്‍ നിന്ന് എത്തിയ മാതാവും ദുബായില്‍ നിന്ന് എത്തിയ ഭാര്യയും മക്കളും പ്രിയപ്പെട്ടവന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ്. ബിസിനസ് രംഗത്തെ പ്രമുഖരും സഹപ്രവര്‍ത്തകരും അവസാനമായി ഒരു നോക്ക് കാണാന്‍ റിസോര്‍ട്ടിലേക്ക് ഒഴുകിയെത്തി. മകന്റെ ചലനമറ്റ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന മാതാവ് കണ്ടുനിന്നവര്‍ക്കും കണ്ണീരായി. എന്റെ പൊന്നുമോനേ... എന്നു വിളിച്ചു പൊട്ടിക്കരഞ്ഞുയായിരുന്നു മാതാവ്. അമ്മ കരയുന്നത് കണ്ട് റോയിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും നിയന്ത്രണം വിട്ടു. ഇരുവരും പൊട്ടിക്കരയുകയായിരുന്നു.

ഉച്ചയ്ക്ക് ശേഷം സമീപത്തെ പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം റിസോര്‍ട്ടിലെ പ്രത്യേകം തയ്യാറാക്കിയ ഇടത്തില്‍ ഖബറടക്കം നടക്കും. ബംഗളൂരു ബന്നാര്‍ഗട്ടെ റോഡിലെ നേച്ചേഴ്സ് കാസ്‌കേഡിലാണ് പൊതുദര്‍ശനം നടക്കുന്നത്. രാവിലെ ഒന്‍പത് മണിയോടെയാണ് റോയിയുടെ മൃതദേഹം എത്തിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് പൊതുദര്‍ശനം. ശേഷം സമീപത്തെ സെന്റ് ജോസഫ്സ് പള്ളിയില്‍ അന്ത്യശുശ്രൂഷ നടക്കും. വൈകിട്ട് നാലുമണിക്ക് കാസ്‌കേഡില്‍ തന്നെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.


 



അതേസമയം, റോയിയുടെ മരണത്തെക്കുറിച്ച് വിശദീകരിക്കാന്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചൊവ്വാഴ്ച നാലുമണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് ബംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേററ്റ് (ഇഡി) റെയ്ഡ് നടക്കുന്നതിനിടെയാണ് റോയ് സ്വയം വെടിവച്ച് മരിച്ചത്. സംഭവം നടന്നയുടന്‍ അദ്ദേഹത്തെ എച്ച്എസ്ആര്‍ ലെയൗട്ടിലുള്ള നാരായണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.സി ജെ റോയിക്ക് മറ്റേതെങ്കിലും കേന്ദ്രത്തില്‍ നിന്ന് ഭീഷണിയുണ്ടായിരിക്കാനുള്ള സാദ്ധ്യതയും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്.

കര്‍ണാടക സര്‍ക്കാര്‍ ഡി.ഐ.ജി വംശികൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണച്ചുമതല. ജോയിന്റ് കമ്മിഷണറും രണ്ട് എസ്.പിമാരും സംഘത്തിലുണ്ട്. ഇതിനൊപ്പം കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. പരിശോധനയ്ക്കിടെ സ്വയം വെടിയുതിര്‍ത്ത് മരിക്കാന്‍ തക്കമായ ഒന്നും സംഭവദിവസം ഓഫീസില്‍ സംഭവിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട്. റെയ്ഡിനെത്തുടര്‍ന്ന് കടുത്ത മാനസികസമ്മര്‍ദ്ദം നേരിടേണ്ടിവന്നതായും അതാണ് മരണത്തിലേക്ക് തള്ളിവിട്ടതെന്നും സഹോദരന്‍ സി.ജെ.ബാബു ആരോപിച്ചിരുന്നു.ൃ

അതേസമയം ആദായ നികുതി വകുപ്പിന്റെ മാനസിക പീഡനമാണെന്ന വാദങ്ങളെ തള്ളിക്കളയുന്ന വിധത്തിലാണ് കാര്യങ്ങളുടെ പുരോഗതി. മരണത്തിന് തൊട്ടുമുന്‍പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന പോലീസും വ്യക്തമാക്കുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം ഉണ്ടായിട്ടില്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. അത്തരത്തില്‍ റോയിയെ ഉടന്‍ പ്രകോപിപ്പിക്കുന്ന വിധത്തില്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്.


 



വെള്ളിയാഴ്ച റെയ്ഡ് ഉണ്ടായില്ലെന്ന ഐടി വകുപ്പ് വാദവും പോലീസ് ശരിവെക്കുകയാണ്. രേഖകളുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു അന്ന് നടന്നത്. ഇക്കാര്യമാണ് ഐ ടി ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയും. ഉച്ചയോടെ ഓഫീസില്‍ എത്തിയ റോയി കോണ്‍ഫെറന്‍സ് റൂമില്‍ ഐടി ഉദ്യോഗസ്ഥസരെ കാണാമെന്ന് പറഞ്ഞ് സ്ഥ്വന്തം ക്യാബിനിലേക് പോവുകയായിരുന്നു. റെയ്ഡിന് നേതൃത്വം നല്‍കിയ കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരില്‍ നിന്ന് എസ്‌ഐടി മൊഴി രേഖപെടുത്തി.

മരിക്കുന്നതിനു മൂന്നു ദിവസം മുമ്പ് തുടങ്ങിയ പരിശോധനകളിലും ചോദ്യം ചെയ്യലുകളിലും കൃത്യമായ മറുപടി നല്‍കിയിട്ടും റോയ് എന്തുകൊണ്ട് ജീവനൊടുക്കിയെന്ന് മലയാളി സമൂഹം ചോദിക്കുന്നു. കടന്നുവന്ന വഴികളില്‍ അനുഭവിച്ചു തീര്‍ത്ത പരീക്ഷണങ്ങളേക്കാള്‍ കഠിനമായിരുന്നോ ഐ.ടി റെയ്ഡും ചോദ്യം ചെയ്യലുമെന്ന് ചോദ്യമുയരുന്നു. റെയ്ഡ് നടക്കുന്നതിനിടെ തോക്ക് എങ്ങനെ കൈയില്‍ വന്നു? എന്തു കൊണ്ട് വെടി ശബ്ദം സഹപ്രവര്‍ത്തകര്‍ കേട്ടില്ല? റോയി തന്നെയാണോ വെടിവെച്ചത്? ആദായ നികുതി വകുപ്പ് കൈക്കൂലി ആവശ്യപ്പെട്ടോ എന്നിങ്ങനെയും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

ഇപ്പോഴത്തെ സാഹച്യത്തില്‍ സി.ജെ.റോയിക്കു മറ്റേതെങ്കിലും കേന്ദ്രത്തില്‍നിന്നു ഭീഷണിയുണ്ടായിരിക്കാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. റോയിയുടെ 2019നു ശേഷമുള്ള സാമ്പത്തിക ഇടപാടുകള്‍ സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയുടെ കര്‍ശന നിരീക്ഷണത്തിനു വിധേയമായിരുന്നു. റോയ് അടക്കം 6 റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുടെ ഇടപാടുകളെക്കുറിച്ചു ബ്യൂറോ സമര്‍പ്പിച്ച വിശദ റിപ്പോര്‍ട്ട് ഇക്കണോമിക് ഇന്റലിജന്‍സ് കൗണ്‍സിലിന്റെ പരിഗണനയ്ക്കും വന്നു. തുടര്‍നടപടികളുടെ ഭാഗമായി ഇതില്‍ 4 കമ്പനികളുടെ കണക്കുകള്‍ പരിശോധിക്കാനാണ് ആദായനികുതി വകുപ്പിനു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചത്.

Tags:    

Similar News